Tuesday, October 20, 2026

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്;79കാരനായ ജോ ബൈഡന്‍ സമ്പൂർണ്ണ വാക്‌സിനേഷനും രണ്ട് ബൂസ്റ്റര്‍ ഡോസും എടുത്തിട്ടുണ്ട്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്. ജോ ബൈഡന് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.79കാരനായ ജോ ബൈഡന്‍ സമ്പൂർണ്ണ വാക്‌സിനേഷനും രണ്ട് ബൂസ്റ്റര്‍ ഡോസും എടുത്തിട്ടുണ്ട്. വൈറ്റ് ഹൗസില്‍ അദ്ദേഹം സമ്പർക്ക വിലക്ക് ഏര്‍പ്പെടുത്തി പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കുമെന്ന് വൈറ്റ് ഹൗസ് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എല്ലാവരും തന്നെ ക്വാറന്റൈനിൽ ആണെന്നും ജാഗ്രത പുലർത്തണമെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. കോവിഡ് നെഗറ്റീവ് ആവുന്നതുവരെ ബൈഡൻ ക്വാറന്റൈനിൽ തന്നെ തുടരുമെന്ന് ജീൻ-പിയറി പറഞ്ഞു. അദ്ദേഹം തീരുമാനിച്ച എല്ലാ മീറ്റിംഗുകളും വിദൂരമായിനടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ ജിൽ ബൈഡന് നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവാണ്.

Related Articles

Latest Articles