ന്യൂയോർക്ക്: ബലൂൺ ഉപയോഗിച്ച് ചൈന നടത്തിയത് ചാരപ്രവർത്തനം തന്നെയെന്നും തങ്ങൾ വെടിവെച്ചിട്ട നിരീക്ഷണ ബലൂണിന്റെ അവശിഷ്ടങ്ങൾ ചൈനക്ക് കൈമാറില്ലെന്നും അമേരിക്ക. രാജ്യത്തിന്റെ പരമാധികാരത്തെ ചൈന ചോദ്യം ചെയ്തതായും വ്യോമാതിർത്തി ലംഘിച്ച് ദിവസങ്ങളോളം ചൈനീസ് ബലൂൺ അമേരിക്കയിൽ കറങ്ങിനടന്നതായും അമേരിക്ക ആരോപിക്കുന്നു. സൗത്ത് കാരോലിനക്ക് മുകളിൽ വച്ചാണ് അമേരിക്കൻ യുദ്ധ വിമാനങ്ങൾ ചൈനീസ് ബലൂണിനെ ഇന്നലെ വെടിവച്ചിട്ടത്. അത്ലാന്റിക് സമുദ്രത്തിൽ പതിച്ച അവശിഷ്ടങ്ങൾക്കായി അമേരിക്ക തിരച്ചിൽ ഊർജ്ജിതമാക്കി. ചില ഉപകരണങ്ങൾ അമേരിക്ക കണ്ടെടുത്തതായും അത് പരിശോധിച്ച് വരുന്നതായും സൂചനകളുണ്ട്. വീണ്ടെടുത്ത ഉപകരണങ്ങളിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളിൽ നിന്ന് ബലൂൺ നടത്തിയത് ചാരപ്രവർത്തനം തന്നെയാണ് എന്ന് അമേരിക്ക വിലയിരുത്തുന്നു. അത് കാലാവസ്ഥാ നിരീക്ഷണ ബലൂൺ ആയിരുന്നെന്നും കാറ്റിന്റെ സ്വാധീനത്താൽ ദിശ തെറ്റിയതാണെന്നും ചൈന ഇന്നലെ വിശദീകരിച്ചിരുന്നു.
കാറ്റിന്റെ ദിശയിൽ നിയന്ത്രണമില്ലാതെ സഞ്ചരിക്കുന്ന ബലൂണല്ല മറിച്ച് സ്വയം കൃത്യതയോടെ സഞ്ചരിക്കാൻ കഴിവുള്ള ബലൂണാണിത്. പ്രൊപ്പല്ലർ അടക്കമുള്ള ഉപകരണങ്ങൾ തങ്ങൾ കണ്ടെടുത്തതായും അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് പറഞ്ഞു. സ്വന്തമായി വേഗത നിയന്ത്രിക്കാനും ദിശ മാറ്റാനും ഇതിനു കഴിയും. ജെറ്റ് വിമാനങ്ങൾ സഞ്ചരിക്കുന്ന പാതയിലൂടെ പോലും ഈ ബലൂണിന് സഞ്ചരിക്കാൻ കഴിയുമെന്ന് അമേരിക്ക കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ വ്യോമാതിർത്തി ചൈനീസ് ബലൂൺ ഭേദിച്ചത് അമേരിക്ക അതീവ ഗൗരവത്തോടെയാണ് കാണുന്നത് കാരണം അമേരിക്കയുടെ ആണവ കേന്ദ്രങ്ങളിൽ ഒന്നിന് സമീപത്താണ് ബലൂൺ പ്രത്യക്ഷപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയുന്നതിനും ഇത് കാരണമായിട്ടുണ്ട്.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…