Thursday, December 18, 2025

ഐഎസിന് മുന്നറിയിപ്പുമായി അമേരിക്ക; ”സേനാ പിന്മാറ്റം യുഎസിന്റെ ദേശീയ താല്പര്യം; വിവേകപൂർണമായ മികച്ച തീരുമാനമെന്നും ബൈഡൻ

വാഷിങ്ടൻ: അഫ്ഗാനിൽ താലിബാന്‍ അധികാരത്തിലെത്താനിടയാക്കിയ യുഎസ് സേനാ പിന്മാറ്റത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈ‍ഡന്‍ രംഗത്ത്. മാത്രമല്ല സേനാ പിന്മാറ്റം യുഎസിന്റെ ദേശീയ താൽപര്യമാണെന്ന് പറഞ്ഞ ബൈ‍ഡന്‍, വിവേകപൂർണമായ മികച്ച തീരുമാനമെന്നും പ്രതികരണത്തിൽ കൂട്ടിച്ചേർത്തു. രണ്ടു പതിറ്റാണ്ട് നീണ്ട സേനാ വിന്യാസം പൂര്‍ണമായി അവസാനിപ്പിച്ച ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ബൈ‍ഡന്‍ പ്രതികരണമറിയിച്ചത്

അതേസമയം കടുത്ത പ്രതിസന്ധികള്‍ക്കിടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയ യുഎസ് സൈന്യത്തിന് ബൈഡന്‍ നന്ദി അറിയിച്ചു. ഇനിയും അഫ്ഗാനിലുള്ള യുഎസ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്നും ബൈ‍ഡൻ വ്യക്തമാക്കി.

എന്നാൽ രക്ഷാദൗത്യത്തിനിടെ ആക്രമിച്ച ഐഎസിനെതിരെ കടുത്ത ഭാഷയില്‍ ബൈ‍ഡൻ മുന്നറിയിപ്പ് നല്‍കി. അമേരിക്കയെ വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ലെന്നും അറിയിച്ചു. ഒപ്പം ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ബൈഡന്‍ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles