Friday, June 14, 2024
spot_img

അനുമതിയില്ലാതെ മൈക്ക് തനിയെ ഓൺ ചെയ്ത് വയ്ക്കുന്നു,വിദേശ നമ്പറിൽ നിന്ന് വരുന്ന കോളുകൾ ഉറക്കം കെടുത്തുന്നു,വാട്സാപ്പിനെതിരെ പരാതിയുമായി ഉപയോക്താക്കൾ

വിദേശ നമ്പറിൽ നിന്ന് വരുന്ന ഫോൺകോളുകൾ,അനുമതിയില്ലാതെ മൈക്ക് തനിയെ ഓൺ ചെയ്ത് വയ്ക്കുന്നു തുടങ്ങിയ വിചിത്ര പരാതികളാണ് ഇപ്പോൾ വാട്സാപ്പിന് നേരെ ഉയരുന്നത്..വിദേശ നമ്പറിൽ നിന്ന് വരുന്ന ഫോൺകോളുകൾ മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ഒരു വിഭാഗം ഇന്ത്യൻ വാട്സാപ്പ് ഉപയോക്താക്കൾ.രാത്രി കിടന്ന് ഉറങ്ങുന്ന സമയത്താണ് കോളുകൾ പലതും വരുന്നത്.ഇത് ഉറക്കം തടസ്സപ്പെടുത്തുന്നുവെന്നാണ് ഉപയോക്താക്കൾ പറയുന്നത്.അബദ്ധത്തിൽ എടുത്ത് പോകുകയോ, തിരിച്ച് വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താൽ എട്ടിന്റെ പണിയാണ് കാത്തിരിക്കുന്നതെന്നും ഉപയോക്താക്കൾ പറയുന്നു.

വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലിയുടെ പരസ്യമോ, ഓൺലൈൻ ഓഫറോ ഒക്കെയായിരിക്കും മറുവശത്ത് കാത്തിരിക്കുന്നത്. ചെന്ന് തലവച്ച് കൊടുത്താൽ കയ്യിലെ പണം കളിയാകുമെന്ന് ഉറപ്പാണ്. ഫോൺ വിളികളിൽ കൂടുതലും ആഫ്രിക്കൻ നമ്പറുകളിൽ നിന്നാണ്, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നമ്പറുകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. കെനിയ, എത്തിയോപ്പിയ, മലേഷ്യ, വിയറ്റ്നാം, ഇന്തോനേഷ്യ രജിസ്ട്രേഷനുകളിൽ നിന്നും വിളി വന്നാൽ ശ്രദ്ധിക്കണമെന്നും ഒരു കാരണവശാലം ഇവർക്ക് ബാങ്കിംഗ് വിവരങ്ങൾ കൈമാറരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles