Wednesday, September 23, 2026

‘പ്രതിപക്ഷ നേതാവിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തു’;ഗവർണർക്കെതിരെ പ്രസ്താവന നടത്തിയ വി ഡി സതീശനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ.

പ്രതിപക്ഷ നേതാവിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തെന്ന് വി മുരളീധരൻ പറഞ്ഞു.ഗവർണറെ വിമർശിച്ചുകൊണ്ടുള്ള വി ഡി സതീശന്റെ പ്രസ്‌താവനകൾ അതിരുകടക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

‘രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണറുടെ നിർദേശം തള്ളിയ വിഷയത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. ഡി ലിറ്റ് നൽകരുതെന്ന് സർക്കാർ നിർദേശം രാജ്യത്തിന് കളങ്കം സംഭവിക്കുന്നത്. രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണ്. ദളിത് സ്നേഹം പ്രകടിപ്പിക്കുന്ന സിപിഐഎമ്മിന്റെ വിവേചന മനോഭാവമാണ് പുറത്ത് വന്നത്. പ്രതിപക്ഷം ഇനിയെങ്കിലും സർക്കാരിന്റെ ചട്ടവിരുദ്ധ നടപടികളെ എതിർക്കാൻ തയാറാകണം’- കേന്ദ്രമന്ത്രി വി മുരളീധരൻ തൃശൂരിൽ പറഞ്ഞു.

Related Articles

Latest Articles