Tuesday, January 6, 2026

വി മുരളീധരനെ രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു

ദില്ലി: കേന്ദ്ര പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി യോഗമാണ് മുരളീധരനെ ഡെപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി തവാര്‍ചന്ദ് ഗെല്ലോട്ട് രാജ്യസഭാകക്ഷി നേതാവായിരിക്കും. പീയൂഷ് ഗോയലാണ് രാജ്യസഭയിലെ ഉപ കക്ഷിനേതാവ്.

ലോക്‌സഭയിലെ പാര്‍ട്ടി ചീഫ് വിപ്പ് സഞ്ജയ് ജെയ്‌സ്വാളിനെയും , രാജ്യസഭയിലെ ചീഫ് വിപ്പ് നാരായണന്‍ ലാല്‍ പഞ്ചാരിയയേയും തെരഞ്ഞെടുത്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ട്ടിയുടെ ലോക്സഭാ കക്ഷിനേതാവ്. രാജ്നാഥ് സിംഗായിരിക്കും ലോക്സഭാ ഉപകക്ഷി നേതാവ്. കേന്ദ്രമന്ത്രിയായ പ്രഹ്ളാദ് ജോഷി സര്‍ക്കാര്‍ ചീഫ് വിപ്പായി പ്രവര്‍ത്തിക്കും. അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാവും. ലോക്സഭയിലെ ബിജെപി ചീഫ് വിപ്പായി സഞ്ജയ് ജയ്സ്വാളിനെയും നിയമിച്ചിച്ചു.

Related Articles

Latest Articles