ശിവൻകുട്ടി രാജിവെച്ചാൽ പിണറായിയും രാജിവക്കേണ്ടിവരും… സിപിഎം നിലയില്ലാക്കയത്തിൽ | V Shivankutty

    0

    വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിഷേധം ആലി കത്തുകയാണ്. നിയമസഭാ കയ്യാങ്കളിക്കേസിലെ ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ ക്രിമിനല്‍ വിചാരണ നേരിടണമെന്ന് ഇന്നലെ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ നിയമസഭാ അതിക്രമക്കേസിൽ വിചാരണ നേരിേടണ്ടേിവരുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവെക്കേണ്ടതില്ലെന്ന സിപിഎം തീരുമാനത്തിന് പിന്നിൽ ലാവ്‌ലിൻ പേടിയോ എന്ന ചോദ്യമാണ് ഉയരുന്നത്.

    മാത്രമല്ല കഴിഞ്ഞ ആഴ്ച്ച എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുഴുവൻ തെളിവുകളും പരാതിക്കാരനായ ക്രൈം എഡിറ്റ‍ർ ടി പി നന്ദകുമാര്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു.