Saturday, January 10, 2026

സ‍ര്‍, മാഡം വിളി ഇനി വേണ്ടെന്ന് ബാലവകാശ കമ്മീഷൻ നി‍‍ര്‍ദ്ദേശം;സര്‍ക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : സ്കൂളുകളിൽ ലിംഗ വ്യത്യാസമില്ലാതെ അദ്ധ്യാപകരെ ‘ടീച്ചർ’ എന്ന് വിളിക്കണമെന്ന ബാലവകാശ കമ്മീഷന്റെ ഉത്തരവിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സർ, മാഡം അഭിസംബോധനകളിൽ സർക്കാരിന് ബാലാവകാശ കമ്മീഷൻ അറിയിപ്പ് നൽകിയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു.

ഇങ്ങനൊരു തീരുമാനം എടുത്തില്ലന്ന് കമ്മിഷൻ ചെയർമാൻ തന്നെ അറിയിച്ചു. കൂടുതൽ കരുതലോടെ എടുക്കേണ്ട തീരുമാനമാണിതെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles