Friday, April 26, 2024
spot_img

ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമനം വേണോ??വകുപ്പിനെക്കുറിച്ചുള്ള കാഴ്ചപ്പാടും ആരോഗ്യ പദ്ധതികൾ നടപ്പിലാക്കാനുള്ള മാർഗങ്ങളും വിശദീകരിക്കൂ .. സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ തിരുകികയറ്റാനാണെന്ന് ആക്ഷേപം

തിരുവനന്തപുരം : ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമനം ലഭിക്കാൻ വകുപ്പിനെക്കുറിച്ചുള്ള കാഴ്ചപ്പാടും ആരോഗ്യ പദ്ധതികൾ നടപ്പിൽ വരുത്താനുള്ള മാർഗ മാർഗങ്ങളും വിശദീകരിക്കാൻ അഡി. ഡയറക്ടർമാർക്ക് സർക്കാരിന്റെ നിർദേശം നൽകി. 2022 ഒക്ടോബർ 15നാണു ഇത് സംബന്ധിച്ച നിർദേശം അഡി. ഡയറക്ടർമാർക്ക് ലഭിച്ചത് തുടർന്ന് വിശദമായ കുറിപ്പുകൾ നൽകിയെങ്കിലും നിലവിൽ സർക്കാർ ഇതിന്മേൽ തീരുമാനമെടുത്തിട്ടില്ല. ഡയറക്ടറെ നിയമിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ കമ്മിറ്റി രൂപീകരിച്ചിരുന്നു എന്നാൽ തീരുമാനം നീളുകയാണ്. ഒന്നര വർഷത്തോളമായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല അഡി. ഡയറക്ടറുടെ ചുമലിലാണ്.ഇത് വകുപ്പിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

മുൻകാലങ്ങളിൽ സീനിയോറിറ്റി അനുസരിച്ച് അഡി. ഡയറക്ടർമാരിൽനിന്നാണ് ഡയറക്ടർമാരെ നിയമിച്ചിരുന്നത്.സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ നിയമിക്കാനാണ് പുതിയ നിർദേശങ്ങളെന്നാണ് ആക്ഷേപം. എന്നാൽ, കഴിവുള്ളവരെ കണ്ടെത്താനാണെന്നാണ് സർക്കാർ ന്യായീകരണം.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതിയുടെ കൺവീനർ. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ് അഡി. ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും അംഗങ്ങളാണ്. കേരള ഹെൽത്ത് സർവീസസ് (മെഡിക്കൽ ഓഫിസേഴ്സ്) സ്പെഷൽ റൂൾസ് 2010 അനുസരിച്ച് ആരോഗ്യവകുപ്പിലെ അഡി. ഡയറക്ടർമാരിൽ നിന്നും ഒരാളെയാണ് വകുപ്പ് ഡയറക്ടറായി നിയമിക്കുന്നത്.

Related Articles

Latest Articles