Wednesday, May 15, 2024
spot_img

ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ഒഴിവ്. വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലും ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലും 2022 മാർച്ചിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികളിൽ ചെയർപേഴ്‌സെന്റെ ഒരു ഒഴിവും മെമ്പർമാരുടെ നാല് ഒഴിവുകളുമാണുള്ളത്. ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ സോഷ്യൽ വർക്കർ മെമ്പർമാരുടെ രണ്ട് ഒഴിവുകൾ വീതമുണ്ട്.

ഇതുസംബന്ധിച്ച വിജ്ഞാപനം ഗസറ്റിലും വനിതാശിശുവികസന വകുപ്പിന്റെ (wcd.kerala.gov.in) വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ഡിസംബർ 24 ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് വനിതാശിശുവികസന ഡയറക്ടർ, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജയിൽ കഫെറ്റീരിയക്കെതിർവശം, പൂജപ്പുര, തിരുവനന്തപൂരം – 695012 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള പ്രോഗ്രാമുകളുടെ നടത്തിപ്പിനായി ജീവനക്കാരെ നിയമിക്കുന്നു. ആരോഗ്യ കേരളത്തിന്റെ തൃശൂർ ഓഫീസിൽ ഡിസംബർ 15 ന് രാവിലെ 11 മണി മുതൽ വാക്കിംഗ് ഇന്റർവ്യൂ നടക്കും. 1.മെഡിക്കൽ ഓഫീസർ (പാലിയേറ്റീവ് കെയർ) യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ, കൂടാതെ ബി സി സി പി എം കോഴ്സ് പൂർത്തിയായിരിക്കണം.30/11/2021ന് 62 വയസ് കവിയരുത്. ശമ്പളം 41000 രൂപ.

2.ജെ.പി.എച്ച്.എൻ/ആർ.ബി.എസ്.കെ നഴ്സ് യോഗ്യത: സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജെ.പി.എച്ച്.എൻ കോഴ്സ്/ 18 മാസം കുറയാത്ത എ.എൻ.എം കോഴ്സ്, കൂടാതെ കേരള നഴ്സസ് ആന്റ് മിഡ്‌ വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ. 30/11/2021ന് 40 വയസ് കവിയരുത്. ശമ്പളം 14,000 രൂപ. താല്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് : www.arogyakeralam.gov.in, ഫോൺ : 0487 2325824.

Related Articles

Latest Articles