Friday, April 19, 2024
spot_img

സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ തടസത്തിൽ: വാക്‌സിൻ എത്തിയപ്പോൾ കോവിന്‍ പോര്‍ട്ടലില്‍ തകരാര്‍

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭിച്ചപ്പോൾ കോവിന്‍ പോര്‍ട്ടലിലെ തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടിക്രമങ്ങളില്‍ പ്രതിസന്ധി. വാക്സിനേഷൻ കേന്ദ്രങ്ങൾക്കുള്ള ലോഗിനാണ് തകരാറിലായത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഉച്ചമുതൽ വാക്‌സിനേഷന്‍ നിശ്ചലമായ അവസ്ഥയിലാണ്.

രജിസ്‌ട്രേഷൻ, വാക്സിനേഷൻ എന്നിവ രേഖപ്പെടുത്തുന്ന പ്രവർത്തിയാണ് തടസപ്പെട്ടത്. ഇതേത്തുടര്‍ന്ന് പല കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. തലസ്ഥാനത്ത് വാക്സിനേഷൻ ഇപ്പോൾ നടക്കുന്നത് പേപ്പറിൽ വിവരങ്ങൾ എഴുതിവച്ചാണ്.

കോവിൻ പോർട്ടലിലെ തകരാർ ആരോഗ്യവകുപ്പ് കേന്ദ്രത്തെ വിവരമറിയിച്ചിട്ടുണ്ട്. ഉടൻ പ്രശ്‌നം പരിഹരിക്കാമെന്നാണ് ലഭിച്ച വിവരം. വാക്സിൻ ക്ഷാമത്തിന് താത്ക്കാലിക പരിഹാരമായി കഴിഞ്ഞ ബുധനാഴ്ചയാണ് കേരളത്തിലേക്ക് കൂടുതൽ വാക്സിൻ എത്തിയത്. തുടർന്ന് സംസ്ഥാനത്തിന് 9.73 ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്. ഇപ്പോൾ മൂന്ന് നാല് ദിവസത്തേക്കുള്ള വാക്സിനാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles