Thursday, March 28, 2024
spot_img

ചഹലിനും കൃഷ്ണപ്പ ഗൗതമിനും കോവിഡ്; ഇന്ത്യൻ ടീമിൽ ആശങ്ക കനക്കുന്നു

കൊളംബോ: ലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിനു ശേഷം കോവിഡ് പോസിറ്റീവായ ക്രുനാൽ പാണ്ഡ്യയ്ക്കു പിന്നാലെ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനും ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമിനും കോവിഡ് സ്ഥിരീകരിച്ചു. ക്രുനാലുമായി അടുത്ത സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് ഇരുവർക്കും പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായിരുന്നു.

ക്രുനാലിന്റെ സമ്പർക്കപ്പട്ടികയിൽ ആയിരുന്നതിനാൽ ഇവരെ നേരത്തെ തന്നെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീലങ്കയിൽ നിർബന്ധിത ക്വാറന്റീൻ ഉള്ളതിനാൽ ഇന്ന് ലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് തിരിക്കുന്ന ഇന്ത്യൻ സംഘത്തിനൊപ്പം ഇരുവരും മടങ്ങില്ല. . ക്രുനാൽ പാണ്ഡ്യ കോവിഡ്​ ബാധിതനായതിനെ തുടർന്ന്​ രണ്ടാമത്തെ മത്സരം ഒരു ഒരു ദിവസം നീട്ടിയിരുന്നു.

അതേസമയം ക്രുനാൽ പാണ്ഡ്യയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് നേരത്തെ ഐസൊലേഷനിൽ ആയിരുന്ന ഇന്ത്യയുടെ ആറ് താരങ്ങൾക്ക് – ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, ദീപക് ചാഹർ, മനീഷ് പാണ്ഡെ, ഇഷാൻ കിഷൻ എന്നിവർക്ക് ലങ്കയിൽ നിന്ന് തിരിക്കാം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles