Sunday, September 20, 2026

ആരോഗ്യ പരിരക്ഷയ്ക്ക് വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി ‘സിജിഎച്ച്എസ്’; വീട്ടിലെ കോവിഡ് ബാധിതർക്ക് ഓൺലൈൻ ഡോക്ടർ സേവനമൊരുക്കി സംസ്ഥാന ആരോഗ്യ വകുപ്പും

ദില്ലി: രാജ്യത്തെ ഗുണഭോക്താക്കൾക്കായി പരിഷ്കരിച്ച വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും അവതരിപ്പിച്ച് കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പരിരക്ഷ പദ്ധതിയായ ‘സിജിഎച്ച്എസ്’.

ഇത് കേന്ദ്ര സർക്കാരിന്റെ തന്നെ ഇ–സഞ്ജീവനി ടെലി കൺസൽറ്റേഷൻ പ്ലാറ്റ്ഫോമുമായും ബന്ധിപ്പിക്കാൻ കഴിയുമെന്നാണ് വിവരം.

മെഡിക്കൽ ക്ലെയിമുകൾ, പരാതികൾ, സിജിഎച്ച് കാർഡിന്റെ തൽസ്ഥിതി, കാർഡ് ഡൗൺലോഡിങ്, ഓൺലൈൻ അപ്പോയ്ന്റ്മെന്റ്, നേരത്തെ ഉപയോഗിച്ച മരുന്നുകളുടെ വിവരം തുടങ്ങിയവ വെബ്സൈറ്റിലെ ഓരോരുത്തരുടെയും പേജിൽ ലഭിക്കും.

വെബ്സൈറ്റിന്റെ പേര് www.cghs.gov.in എന്നതാണ്. MyCGHS എന്ന് ആപ്പിന്റെ പേരും. രാജ്യത്ത് 40 ലക്ഷത്തോളം സിജിഎച്ച്എസ് ഗുണഭോക്താക്കളാണുള്ളത്.

അതേസമയം സംസ്ഥാനത്ത് ഗൃഹ പരിചരണത്തിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് ഓൺലൈൻ വഴി ഡോക്ടർമാരുമായി ബന്ധപ്പെടുന്നതിന് അവസരമൊരുക്കി ആരോഗ്യ വകുപ്പ്. ഇന്ന് വൈകിട്ട് 6 മുതൽ 8 വരെയായിരുന്നു സമയം. https://youtu.be/ZZoCVbSFEL0 എന്ന യൂട്യൂബ് ലിങ്ക് വഴിയാണ് പങ്കെടുക്കാനവസരമൊരുക്കിയത്.

സംസ്ഥാന ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിച്ചത്. ഗൃഹപരി‍ചരണം, പിന്തു‍‍ണ സഹായ സംവിധാനങ്ങൾ എന്നീ വിഷയങ്ങളിൽ ഡോക്ടർമാർ സംശയനിവാരണം നടത്തി. മന്ത്രി വീണാ ജോർജ് ആണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

Related Articles

Latest Articles