Friday, November 6, 2026

വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ടി പത്മനാഭന്

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ബഷീര്‍ അവാര്‍ഡ് ടി.പത്മനാഭന്. മരയ എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.

സിഎന്‍ കരുണാകരന്‍ രൂപകല്‍പന ചെയ്തതാണ് പ്രശസ്തിപത്രം. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ജനുവരി 21 ന് തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

ഡോ.എം തോമസ് മാത്യു, കെസി നാരായണന്‍, ഡോ.കെ.എസ് രവികുമാര്‍ എന്നിവരടങ്ങിയ ജഡ്ജിങ്ങ് പാനലാണ് പുരസ്‌കാരം നിശ്ചയിച്ചത്.

Related Articles

Latest Articles