Thursday, May 16, 2024
spot_img

സ്മരണകളിൽ ബേപ്പൂർ സുൽത്താൻ

സ്മരണകളിൽ ബേപ്പൂർ സുൽത്താൻ | Vaikom Muhammad Basheer

മലയാള സാഹിത്യത്തിൽ ഒരേയൊരു സുൽത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തു നിർത്തിയ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ. സാധാരണക്കാരിൽ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകൾ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. അതായിരുന്നു ആ തൂലികയുടെ ശക്തിയും. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ജൂലായ് 5ന് 27വയസ് തികയുകയാണ്. ബഷീറിനെ ക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചുകൊണ്ട് തത്വമയി ന്യൂസിനോട് പ്രതികരിക്കുകയാണ്
പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കാം

വൈക്കം മുഹമ്മദ് ബഷീർ- മലയാള സാഹിത്യത്തില്‍ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ. സാധാരണ സംസാരഭാഷ സാഹിത്യഭാഷക്കും വഴങ്ങുമെന്ന് തെളിയിച്ച ബേപ്പൂർ സുൽത്താൻ ഓർമ്മയായിട്ട് 27വർഷം ആകുന്നു.

ഒരു ജീവിതത്തിന് ഇത്രയ്ക്കു വൈവിധ്യമാകാമെന്നു മനസ്സിലാകുന്നത് ബഷീറിന്റെ ജീവിത കഥയിലൂടെ കടന്നുപോകുമ്പോഴാണ്.. ഇത്രയ്ക്കു പച്ചയായി,ലളിതസുന്ദരമായി എഴുതാമെന്ന് ബോധ്യപ്പെടുന്നത് ആ കൃതികൾ വഴിക്കുമ്പോഴാണ്.. മറ്റുപലർക്കും പിൻഗാമികൾ വന്നേക്കാം.. എന്നാൽ ഒന്നുറപ്പ് ഇനിയൊരു ബഷീർ അതൊരിക്കലുമുണ്ടാകില്ല.. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കക്കട്ടെ..!!!

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles