Sunday, May 19, 2024
spot_img

യോഗി കരുത്തനായ മുഖ്യമന്ത്രി തന്നെ… ഒരിക്കൽകൂടി അത് ജനങ്ങൾ തെളിയിച്ചു

യോഗി കരുത്തനായ മുഖ്യമന്ത്രി തന്നെ… ഒരിക്കൽകൂടി അത് ജനങ്ങൾ തെളിയിച്ചു | YOGI ADITYANATH

ബിജെപി വിരുദ്ധരുടെ വ്യാമോഹം തകര്‍ക്കുന്നതാണ് ഉത്തര്‍പ്രദേശിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ്സിന്റെ താത്ക്കാലിക അധ്യക്ഷയായ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെയും, പാര്‍ട്ടിയുടെ തട്ടകമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന അമേഠിയിലെയും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവികള്‍ ബിജെപി പിടിച്ചെടുത്തതോടെ നെഹ്‌റു കുടുംബത്തിന്റെ അവകാശവാദങ്ങളെല്ലാം അപ്രസക്തമായിരിക്കുകയാണ്. പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തി യുപിയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാമെന്ന കോണ്‍ഗ്രസ്സിന്റെ സ്വപ്‌നം ഒരിക്കല്‍ക്കൂടി തകര്‍ന്നിരിക്കുന്നു. മുസഫര്‍ നഗറില്‍ ബിജെപി നേടിയ വിജയമാണ് ഇതിനെക്കാള്‍ ശ്രദ്ധേയം.

കേന്ദ്ര സര്‍ക്കാരിനെതിരെ ‘കര്‍ഷകസമരം’ എന്ന പ്രഹസനം നയിക്കുന്ന രാകേഷ് ടിക്കായത്തിന്റെ സ്വന്തം നാടായ ഇവിടെ സമാജ്‌വാദി പാര്‍ട്ടിയുടെയും ആര്‍എല്‍ഡിയുടെയും സംയുക്ത സ്ഥാനാര്‍ത്ഥിയെയാണ് ബിജെപി പരാജയപ്പെടുത്തിയത്. രാകേഷ് ടിക്കായത്തിന്റെ സഹോദരന്‍ നരേഷ് ടിക്കായത്തിന്റെ പിന്തുണയും ഈ സ്ഥാനാര്‍ത്ഥിക്കുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ ബിജെപി ഘടകത്തില്‍ വലിയ ഉള്‍പ്പോരാണെന്നും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിയിലും മന്ത്രിസഭയിലും എതിര്‍പ്പ് ഉരുണ്ടുകൂടുകയാണെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചമയ്ക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി.

കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവായ ജിതിന്‍ പ്രസാദ ബിജെപിയിലെത്തിയതും, മുന്‍ ഐഎഎസ് ഓഫീസര്‍ എ.കെ. ശര്‍മയെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതുമൊക്കെ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും തമ്മിലെ അധികാരവടംവലിയുടെ ഭാഗമാണെന്ന് പ്രചരിപ്പിച്ചവരുണ്ട്. ഇതിനൊക്കെ യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles