ഭഗവാൻ മഹാവിഷ്ണുവിന്റെ അനുഗ്രഹ പുണ്യം തേടി വൈശാഖമാസാചരണങ്ങൾക്ക് തുടക്കമായി. ഏപ്രിൽ 18 മുതൽ മെയ് 16 വരെ നീണ്ടുനിൽക്കുന്ന ഈ പുണ്യകാലം ഭക്തർക്ക് ഭഗവത് നാമജപങ്ങളിലൂടെയും പ്രത്യേക പൂജകളിലൂടെയും സ്വയം സമർപ്പിക്കാനുള്ള സുവർണ്ണാവസരമാണ്. പുരാണങ്ങളിൽ മാസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായി കരുതുന്ന വൈശാഖമാസത്തിൽ നടത്തുന്ന ദാനധർമ്മങ്ങളും പൂജകളും ജീവിതത്തിൽ ഐശ്വര്യം ചൊരിയുമെന്നാണ് വിശ്വാസം. ക്ഷയങ്ങളില്ലാത്ത അക്ഷയ തൃതീയയും, ഭക്തപ്രഹ്ലാദനെ രക്ഷിക്കാൻ മഹാവിഷ്ണു അവതരിച്ച നരസിംഹ ജയന്തിയും ഈ മാസത്തിലെ സുപ്രധാന ദിനങ്ങളാണ്.
ഭക്തിസാന്ദ്രമായി വൈശാഖമാസാചരണം: പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ വിളംബര ഘോഷയാത്ര; തൃച്ചിറ്റാറ്റിൽ മഹാവിഷ്ണു സത്രത്തിന് മെയ് ഏഴ് മുതൽ തുടക്കം pic.twitter.com/FWwMLDu1rm
— Tatwamayi News (@TatwamayiNews) April 19, 2026
108 വൈഷ്ണവ തിരുപ്പതികളിൽ പ്രസിദ്ധവും പ്രഥമ പരിഗണനീയവുമായ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലെ വൈശാഖമാസ തീർത്ഥാടനത്തിന്റെ ഭാഗമായി വിളംബര ചൈതന്യ രഥ ഘോഷയാത്ര ഭക്തിനിർഭരമായി നടന്നു. കഴിഞ്ഞ പാണ്ഡവീയ മഹാവിഷ്ണു സത്ര വേദിയായിരുന്ന ചങ്ങനാശേരി തൃക്കോടിത്താനം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര തിരുവാറന്മുള, തൃപ്പുലിയൂർ, തിരുവൻവണ്ടൂർ ക്ഷേത്രങ്ങൾ പിന്നിട്ട് ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ക്ഷേത്രത്തിൽ എത്തിച്ച ഭദ്രദീപം മേൽശാന്തി മാവേലിക്കര കുന്നം തിരുത്തി ഇല്ലം ശ്രീ നാരായണൻ നമ്പൂതിരി സത്രവേദിയിലേക്കുള്ള കെടാവിളക്കിലേക്ക് പകർന്നതോടെ ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായി.
ഭക്തിസാന്ദ്രമായി വൈശാഖമാസാചരണം: പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ വിളംബര ഘോഷയാത്ര; തൃച്ചിറ്റാറ്റിൽ മഹാവിഷ്ണു സത്രത്തിന് മെയ് ഏഴ് മുതൽ തുടക്കം pic.twitter.com/ZRTf1Sofso
— Tatwamayi News (@TatwamayiNews) April 19, 2026
തുടർന്ന് നടന്ന വിളംബര സഭ സമ്മേളനം പഞ്ച ദിവ്യ ദേശദര്ശൻ ചെയർമാൻ അഡ്വ ബി രാധാകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പ്രസാദ് കളത്തൂർ, സത്ര സമിതി ജനറൽ കൺവീനർ മധു ജി സോപാനം, തൃച്ചിറ്റാറ്റ് ഉപദേശക സമിതി സെക്രട്ടറി സുമേഷ് ദേവരാജൻ,സത്ര സമിതി ജോയിന്റ് കൺവീനർ,പ്രസാദ് ആതിര, ഉപദേശക സമിതി വൈസ് പ്രസിഡന്റ് ബി വിജയകുമാർ, ജോയിന്റ് സെക്രട്ടറി ടി കെ രവീന്ദ്രൻ നായർ, പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലെ ഉപദേശക സമിതി പ്രസിഡന്റ് മാർ, സെക്രട്ടറിമാർ, തൃച്ചിറ്റാറ്റ് സത്ര സമിതി അംഗങ്ങൾ, നാരായണീയ സമിതി അംഗങ്ങൾ പങ്കെടുത്തു.
ഭക്തിസാന്ദ്രമായി വൈശാഖമാസാചരണം: പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ വിളംബര ഘോഷയാത്ര; തൃച്ചിറ്റാറ്റിൽ മഹാവിഷ്ണു സത്രത്തിന് മെയ് ഏഴ് മുതൽ തുടക്കം pic.twitter.com/9yz4XtDAcM
— Tatwamayi News (@TatwamayiNews) April 19, 2026
വരുന്ന മെയ് 7 മുതൽ 14 വരെയാണ് ആറാം പർവ്വം പാണ്ഡവീയ മഹാവിഷ്ണു സത്രം തൃച്ചിറ്റാറ്റിൽ നടക്കുക. പാണ്ഡവമാതാവായ കുന്തീദേവി മക്കൾക്കായി നടത്തിയ പ്രാർത്ഥനകളുടെയും പൃഥഗാത്മത പൂജയുടെയും സ്മരണ പുതുക്കി, മക്കളുടെ ഐശ്വര്യത്തിനും ആരോഗ്യത്തിനുമായി സത്രത്തിന്റെ അഞ്ചു ദിവസങ്ങളിലായി ഭക്തർക്ക് വഴിപാടുകൾ നടത്താൻ അവസരമുണ്ടാകും. സത്രത്തോടനുബന്ധിച്ച് ബ്രഹത് നാരായണീയ ജപവും വിപുലമായ പ്രഭാഷണ പരമ്പരകളും വിവിധ ക്ഷേത്ര കലകളും സംഘടിപ്പിക്കും.
ഭക്തിസാന്ദ്രമായി വൈശാഖമാസാചരണം: പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ വിളംബര ഘോഷയാത്ര; തൃച്ചിറ്റാറ്റിൽ മഹാവിഷ്ണു സത്രത്തിന് മെയ് ഏഴ് മുതൽ തുടക്കം pic.twitter.com/jSYYuZgOG7
— Tatwamayi News (@TatwamayiNews) April 19, 2026

