തിരുവനന്തപുരം: അനന്ത പത്മനാഭന്റെ നാട്ടിൽ വൈഷ്‌ണവം സത്സംഗവേദിയുടെ ഭാഗവത സത്‌സംഗം നടന്നു. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ ആസ്ഥാനമാക്കി 2021ൽ രൂപീകരിച്ച സത്സംഗ വേദിയാണ് വൈഷ്ണവം. സനാതന ധർമ്മത്തെ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നുള്ള ലക്ഷ്യമാണ് ഈ സമിതിക്കുള്ളത്. അദ്ധ്യാത്മരാമായണം, ദേവി മാഹാത്മ്യം, വിഷ്ണു സഹസ്രനാമം, നാരദ ഭക്തിസൂത്രം ,കൃഷ്ണഗാഥ ഭജഗോവിന്ദം എന്നിങ്ങനെയുള്ള ഗ്രന്ഥരാശികൾക്ക് വ്യാഖ്യാനമായി ക്ലാസുകളും പ്രഭാഷണങ്ങളും നടത്തിക്കഴിഞ്ഞു. ഇപ്പോൾ ശ്രീമദ് ഭാഗവതം ആണ് പഠിച്ചു കൊണ്ടിരിക്കുന്നത്. അതിൻ ഭാഗവത മാഹാത്മ്യം ആറധ്യായം പൂർത്തിയായി ക്കഴിഞ്ഞു .ഭാഗവതം കഷ്ടപ്പെട്ട് പഠിക്കുകയല്ല ഇഷ്ടപ്പെട്ട് പഠിക്കുകയാണ് ചെയ്യുന്നത്. തുടക്കത്തിൽ പരിമിതമായ ബന്ധു ജനങ്ങൾ മാത്രം. ഇന്ന് വൈഷ്ണവം സത്സംഗ വേദിക്ക് തിരുവനന്തപുരം, എറണാകുളം /പാലക്കാട് ‘കണ്ണൂർ ,ബോംബ അടക്കമുള്ള മേഖലാ കമ്മിറ്റികൾ ഉണ്ട്.തിരുവനന്തപുരം മേഖലാ കമ്മറ്റിയാണ് ഹൃദയാനന്ദം ഭാഗവത മഹാസത്സംഗത്തിന് ആതിഥ്യമരുളിയത്.
വിഷ്ണു സഹസ്രനാമ പഠനത്തിന്റെ സമർപ്പണം ഗുരുവായൂരിൽ സത്സംഗമായി നടത്തിയിരുന്നു . ഭജഗോവിന്ദം പഠന സമർപ്പണം കാലടിയിലാണ് നടത്തിയത്. അതിനിടെ വൃന്ദാവന സപ്താഹവും കഴിഞ്ഞു .ബോംബെ സത്സംഗത്തിന് ശേഷം പിന്നീട് ചാർധാം യാത്രയാണ് നടത്തിയത്. അതിനു ശേഷമാണ് വൈഷ്ണവം അനന്തപത്മനാഭസ്വാമിയുടെ മണ്ണിൽ എത്തിയത്. മഹത്തായ സൽസംഗമാണ് ഹൃദയാനന്ദം ഭാഗവതം. പത്മപുരാണാന്തർഗതമായ ശ്രീമദ് ഭാഗവത മാഹാത്മ്യം 41 ക്ലാസ്സുകളിലൂടെയാണ് പഠിപ്പിച്ചത്.
അശ്വതി തിരുനാൾ തമ്പുരാട്ടി, ഡോക്ടർ കണ്ണാടി ഉണ്ണികൃഷ്ണൻ നമ്പൂതിരി , ഡോക്ടർ വിശ്വനാഥൻ നമ്പൂതിരി സംപൂജ്യ അധ്യാത്മാനന്ദ സരസ്വതി സ്വാമികൾ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു. അഞ്ഞൂറോളം വൈഷ്ണവരാണ് സത്സംഗത്തിൽ പങ്കെടുത്തത്
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…