Thursday, May 2, 2024
spot_img

സനാതന ധർമ്മം സാധാരണക്കാരിലേക്ക്; അനന്ത പത്മനാഭ സ്വാമിയുടെ മണ്ണിൽ ശ്രദ്ധേയമായി വൈഷ്ണവം ഭാഗവത സത്സംഗം; വിശിഷ്ടാതിഥിയായി അശ്വതി തിരുന്നാൾ തമ്പുരാട്ടി

തിരുവനന്തപുരം: അനന്ത പത്മനാഭന്റെ നാട്ടിൽ വൈഷ്‌ണവം സത്സംഗവേദിയുടെ ഭാഗവത സത്‌സംഗം നടന്നു. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ ആസ്ഥാനമാക്കി 2021ൽ രൂപീകരിച്ച സത്സംഗ വേദിയാണ് വൈഷ്ണവം. സനാതന ധർമ്മത്തെ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നുള്ള ലക്ഷ്യമാണ് ഈ സമിതിക്കുള്ളത്. അദ്ധ്യാത്മരാമായണം, ദേവി മാഹാത്മ്യം, വിഷ്ണു സഹസ്രനാമം, നാരദ ഭക്തിസൂത്രം ,കൃഷ്ണഗാഥ ഭജഗോവിന്ദം എന്നിങ്ങനെയുള്ള ഗ്രന്ഥരാശികൾക്ക് വ്യാഖ്യാനമായി ക്ലാസുകളും പ്രഭാഷണങ്ങളും നടത്തിക്കഴിഞ്ഞു. ഇപ്പോൾ ശ്രീമദ് ഭാഗവതം ആണ് പഠിച്ചു കൊണ്ടിരിക്കുന്നത്. അതിൻ ഭാഗവത മാഹാത്മ്യം ആറധ്യായം പൂർത്തിയായി ക്കഴിഞ്ഞു .ഭാഗവതം കഷ്ടപ്പെട്ട് പഠിക്കുകയല്ല ഇഷ്ടപ്പെട്ട് പഠിക്കുകയാണ് ചെയ്യുന്നത്‌. തുടക്കത്തിൽ പരിമിതമായ ബന്ധു ജനങ്ങൾ മാത്രം. ഇന്ന് വൈഷ്ണവം സത്സംഗ വേദിക്ക് തിരുവനന്തപുരം, എറണാകുളം /പാലക്കാട് ‘കണ്ണൂർ ,ബോംബ അടക്കമുള്ള മേഖലാ കമ്മിറ്റികൾ ഉണ്ട്.തിരുവനന്തപുരം മേഖലാ കമ്മറ്റിയാണ് ഹൃദയാനന്ദം ഭാഗവത മഹാസത്സംഗത്തിന് ആതിഥ്യമരുളിയത്.

വിഷ്ണു സഹസ്രനാമ പഠനത്തിന്റെ സമർപ്പണം ഗുരുവായൂരിൽ സത്സംഗമായി നടത്തിയിരുന്നു . ഭജഗോവിന്ദം പഠന സമർപ്പണം കാലടിയിലാണ് നടത്തിയത്. അതിനിടെ വൃന്ദാവന സപ്താഹവും കഴിഞ്ഞു .ബോംബെ സത്സംഗത്തിന് ശേഷം പിന്നീട് ചാർധാം യാത്രയാണ് നടത്തിയത്. അതിനു ശേഷമാണ് വൈഷ്ണവം അനന്തപത്മനാഭസ്വാമിയുടെ മണ്ണിൽ എത്തിയത്. മഹത്തായ സൽസംഗമാണ് ഹൃദയാനന്ദം ഭാഗവതം. പത്മപുരാണാന്തർഗതമായ ശ്രീമദ് ഭാഗവത മാഹാത്മ്യം 41 ക്ലാസ്സുകളിലൂടെയാണ് പഠിപ്പിച്ചത്.

അശ്വതി തിരുനാൾ തമ്പുരാട്ടി, ഡോക്ടർ കണ്ണാടി ഉണ്ണികൃഷ്ണൻ നമ്പൂതിരി , ഡോക്ടർ വിശ്വനാഥൻ നമ്പൂതിരി സംപൂജ്യ അധ്യാത്മാനന്ദ സരസ്വതി സ്വാമികൾ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു. അഞ്ഞൂറോളം വൈഷ്ണവരാണ് സത്സംഗത്തിൽ പങ്കെടുത്തത്

Related Articles

Latest Articles