-vandalur
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ ഒരു സിംഹം കൂടി കോവിഡ് ബാധിച്ച് ചത്തു. വണ്ടല്ലൂര്‍ മൃഗശാലയിലെ 12 വയസുള്ള പത്മനാഭന് എന്ന സിംഹമാണ് ചത്തത്. മൃഗശാലയിലെ ഒമ്പത് സിംഹങ്ങള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിരുന്നു.
ഈ മാസം ആദ്യം നീല എന്ന പെണ് സിംഹം കോവിഡ് ബാധിച്ച് ചത്തിരുന്നു. വണ്ടലൂരിലുള്ള അരിനഗര്‍ അണ്ണ സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ക്കാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. സിംഹങ്ങളുടെ സാമ്ബിളുകള്‍ ശേഖരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇവയ്ക്ക് കോവിഡ് സ്ഥരീകരിച്ചത്.
അതേസമയം ചെന്നൈയിലെ വണ്ടല്ലൂർ സുവോളജിക്കൽ പാർക്കിൽ കൊവിഡ് ബാധിച്ച് സിംഹം ചത്തതിന് പിന്നാലെ തിരുവനന്തപുരം മൃഗശാലയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. നിലവിൽ തിരുവനന്തപുരം മൃശാലയിലുള്ള രണ്ടു സിംഹങ്ങളെ കടുത്ത നിയന്ത്രണങ്ങളോടെയാണ് പരിപാലിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ ഇവയുടെ ശ്രവമടക്കമുള്ള സാമ്പിളുകൾ ലാബുകളിലയച്ച് പരിശോധന നടത്തുന്നുണ്ട്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…