Tuesday, May 14, 2024
spot_img

സിംഹത്തിനും രക്ഷയില്ല: തമിഴ്‌നാട്ടില്‍ ഒരു സിംഹം കൂടി കോവിഡ് ബാധിച്ച്‌ ചത്തു

ചെന്നൈ: തമിഴ്‌നാട്ടിലെ ചെ​ന്നൈ വ​ണ്ട​ല്ലൂ​ര്‍ മൃ​ഗ​ശാ​ല​യി​ല്‍ ഒ​രു സിം​ഹം കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച്‌ ച​ത്തു. വണ്ടല്ലൂര്‍ മൃഗശാലയിലെ 12 വയസുള്ള പത്മനാഭന്‍ എന്ന സിംഹമാണ് ചത്തത്. മൃഗശാലയിലെ ഒമ്പത് സിംഹങ്ങള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിരുന്നു.

ഈ ​മാ​സം ആ​ദ്യം നീ​ല എ​ന്ന പെ​ണ്‍ സിം​ഹം കോ​വി​ഡ് ബാ​ധി​ച്ച്‌ ച​ത്തി​രു​ന്നു. വണ്ടലൂരിലുള്ള അരിനഗര്‍ അണ്ണ സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ക്കാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. സിംഹങ്ങളുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇവയ്ക്ക് കോവിഡ് സ്ഥരീകരിച്ചത്.

അതേസമയം ചെന്നൈയിലെ വണ്ടല്ലൂർ സുവോളജിക്കൽ പാർക്കിൽ കൊവിഡ് ബാധിച്ച് സിംഹം ചത്തതിന് പിന്നാലെ തിരുവനന്തപുരം മൃഗശാലയിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. നിലവിൽ തിരുവനന്തപുരം മൃശാലയിലുള്ള രണ്ടു സിംഹങ്ങളെ കടുത്ത നിയന്ത്രണങ്ങളോടെയാണ് പരിപാലിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ ഇവയുടെ ശ്രവമടക്കമുള്ള സാമ്പിളുകൾ ലാബുകളിലയച്ച് പരിശോധന നടത്തുന്നുണ്ട്.

Related Articles

Latest Articles