Thursday, May 23, 2024
spot_img

കോ​വി​ഡ് വ്യാ​പ​നം: പൊതുസ്ഥലങ്ങളിൽ നാളെ മുതൽ കർശന പരിശോധന; രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകൾ ഒഴിവാക്കണം; നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കു​മെ​ന്ന് സർക്കാർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങൾ കൂടുതൽ എത്തിച്ചേരുന്ന സ്ഥലങ്ങളിൽ മുൻകരുതലുകൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളെ രാവിലെ മുതൽ ഫെ​ബ്രു​വ​രി 10 വരെ പൊതു സ്ഥലങ്ങളിൽ പരിശോധന നടത്തും. 25,000 പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി വിന്യസിക്കും. രോഗ വ്യാപനത്തിന് ഇടയാക്കുന്ന ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും അടഞ്ഞ ഹാളുകളിൽ ആൾക്കൂട്ടങ്ങൾ നിർബന്ധമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങുകൾ തുറസായ സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിച്ച് നടത്തണം. വിവാഹ ചടങ്ങുകളിൽ പങ്കാളിത്തം പരിമിതപ്പെടുത്തണമെന്നും ഇതിനായി ഹാൾ ഉടമകൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാ​ത്രി 10 ന് ​ശേ​ഷം രാ​ത്രി യാത്ര ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

Related Articles

Latest Articles