Sunday, May 19, 2024
spot_img

വന്ദേ ഭാരത് 2 മിനിറ്റ് വൈകിയ സംഭവം; റെയിൽവേ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു

തിരുവനന്തപുരം : ഇന്നലെ നടന്ന വന്ദേ ഭാരത് എക്സ്പ്രസ് ആദ്യ പരീക്ഷണ ഓട്ടത്തിനിടെ രണ്ടു മിനിറ്റ് വൈകിയതിനെ തുടർന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാലാണ് പരീക്ഷണ ഓട്ടത്തിനിടെ വന്ദേഭാരത് എക്സ്പ്രസ് രണ്ട് മിനിറ്റ് വൈകിയത്. ഇതോടെയാണ് റെയിൽവേ കണ്‍ട്രോളര്‍ കുമാറിനെതിരെ നടപടിയുണ്ടായത്. എന്നാല്‍ തൊഴിലാളി യൂണിയനുകള്‍ വിഷയത്തിൽ ഇടപെട്ടതിനെ തുടര്‍ന്നാണ് നടപടി പിന്‍വലിച്ചത്.

പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടവും ഒരേ സമയത്താണ് നടന്നത്. കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്‌സ്പ്രസിന് കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വന്ദേ ഭാരത് വൈകിയത്.

Related Articles

Latest Articles