Tuesday, May 7, 2024
spot_img

വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കരുത്;അറിയാം കാരണങ്ങൾ

വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. പൊട്ടാസ്യം ധാരാളമായി അടങ്ങിയ ഈ പഴത്തിൽ ഫൈബർ, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ്, പ്രോട്ടീൻ എന്നിവയും അടങ്ങിയിട്ടുണ്ട്. അതേസമയം ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. വെറും വയറ്റിൽ ഏത്തപ്പഴം കഴിച്ചാൽ ശരീരത്തിലെ മറ്റ് ധാതുക്കളുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്.

മറ്റ് ആഹാരത്തോടൊപ്പം ഏത്തപ്പഴം കഴിക്കുമ്പോൾ വെറും വയറ്റിൽ കഴിക്കുന്നതിനെക്കാൾ കൂടുതലായി പോഷണപ്രക്രിയ ശരീരത്തിൽ നടക്കുന്നു. ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിനുള്ള പഞ്ചസാരഘടകങ്ങൾ ഊർജ്ജത്തെ പ്രദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും വെറും വയറ്റിൽ കഴിച്ചാൽ ഈ ഊർജ്ജമെല്ലാം നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മാത്രമല്ല അലസത, ക്ഷീണം, ഉറക്കം എന്നിവയും ഉണ്ടാകുന്നു.

Related Articles

Latest Articles