Sunday, May 19, 2024
spot_img

അനന്തപുരിയുടെ മണ്ണിൽ വന്ദേഭാരത്! എത്തിയത് കൊച്ചുവേളിയിലെ പ്രത്യേക യാർഡിൽ

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത്. കൊച്ചുവേളിയിലെ പ്രത്യേക യാർഡിലാണ് എത്തിയിരിക്കുന്നത്. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തിയപ്പോൾ
വൻ സ്വീകരണം നൽകി നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ജീവനക്കാരെ ബിജെപി പ്രവർത്തകർ ഉള്‍പ്പടെയുള്ള ആളുകള്‍ സ്വീകരിച്ചത്. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യും.

വന്ദേ ഭാരതിന് ആറ് സ്റ്റോപ്പുകൾ ആയിരിക്കുമെന്നാണ് സൂചന. വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിന്റെ വികസനത്തിനും വേഗത കൂടുമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈനിനായി വാദിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വന്ദേ ഭാരതിനായും കത്തെഴുതിയെന്നും മന്ത്രി വി അബ്ദുറഹ്മാൻ മുഖ്യമന്ത്രിയുമായി സംസാരിച്ചാൽ കാര്യങ്ങൾ മനസിലാകുമെന്നും മുരളീധരൻ പരിഹസിച്ചു.

Related Articles

Latest Articles