Wednesday, October 7, 2026

താലിബാനെ പൂട്ടാൻ ടൊയോട്ട ചെയ്തത് കണ്ട്, ഞെട്ടിത്തരിച്ച് വാഹനലോകം

താലിബാനെ പൂട്ടാൻ ടൊയോട്ട ചെയ്തത് കണ്ട്, ഞെട്ടിത്തരിച്ച് വാഹനലോകം | TOYOTA

അഫ്‌ഗാനിസ്ഥാൻ മുഴുവൻ കൈപ്പിടിയിലൊതുക്കാനുള്ള നെട്ടോട്ടത്തിലാണ് താലിബാൻ ഇപ്പോൾ. 2021 ഓഗസ്റ്റ് 15 ന് താലിബാന്‍ കാബൂളിലേക്ക് ഇരച്ചുകയറി, പ്രസിഡന്‍ഷ്യല്‍ കൊട്ടാരം പിടിച്ചടക്കിയപ്പോള്‍ മുതല്‍ വാഹനലോകത്ത് വളരെ കൌതുകകരമായ ഒരു ചര്‍ച്ച നടക്കുന്നുണ്ട്.ഭീകരരും വാഹനലോകവും തമ്മില്‍ എന്താവും ബന്ധം എന്നാവും ഇപ്പോള്‍ത്തന്നെ പലരും ചിന്തിക്കുന്നത്. പറയാം, മറ്റൊന്നുമല്ല, 20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള താലിബാന്‍റെ ഈ മടങ്ങിവരവ് ഒരു വണ്ടിക്കമ്ബനി മുന്‍കൂട്ടി കണ്ടിരുന്നുവെന്നതിലാണ് ചര്‍ച്ച. ഈ ദീര്‍ഘവീക്ഷണത്തിന്‍റെ അമ്ബരപ്പിലാണ് പല വാഹനക്കമ്ബനികളും വാഹനപ്രേമികളുമൊക്കെ ഇപ്പോള്‍. ദീര്‍ഘദര്‍ശിയായ ഈ കമ്ബനി ഏതെന്നാവും അടുത്ത ചോദ്യം. അത് മറ്റാരുമല്ല, ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയാണ്.

ഫിനാന്‍സ് യാഹൂ ഡോട്ട് കോമിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ടൊയോട്ടയുടെ ഏറ്റവും പ്രിയപ്പെട്ട ഉപഭോക്താക്കളില്‍ ഒരാളാണ് ഇപ്പോള്‍ അഫ്ഘാനില്‍ അധികാരത്തില്‍ തിരിച്ചെത്തിയ താലിബാന്‍. കാല്‍നൂറ്റാണ്ടിലേറെയായി, ടൊയോട്ടയുടെ ഏറ്റവും കരുത്തുറ്റ പിക്കപ്പുകളും എസ്‌യുവികളുമാണ് താലിബാന്‍ തിരഞ്ഞെടുക്കുന്ന വാഹനങ്ങള്‍. അവ അഫ്‍ഘാനിസ്ഥാന്റെ പരുക്കന്‍ ഭൂപ്രദേശത്തിന് പര്യാപ്‍തമാമാണെന്നത് തന്നെയാണ് മുഖ്യകാരണം. ആഫ്രിക്കയിലെ സംഘര്‍ഷത്തെക്കുറിച്ച്‌ പഠിക്കുന്ന സ്വതന്ത്ര സുഡാനീസ് ഗവേഷകനായ അസിം എല്‍ഹാഗ് 2013ല്‍ തന്നെ ടൊയോട്ടയുടെ വാഹനങ്ങളും ഭീകരരും തമ്മിലുള്ള ആത്മബന്ധം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും യാഹൂ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

മിക്ക രാജ്യങ്ങളിലും ഭീകരരും വിമതരും സര്‍ക്കാരുകളും ഉള്‍പ്പെടെ എല്ലാ കക്ഷികളും സംഘട്ടനത്തിന് ഉപയോഗിക്കുന്ന ഒരു പൊതു ഉപകരണം ടൊയോട്ട ലാന്‍ഡ് ക്രൂയിസറുകള്‍ ആണെന്നും വിമാനവേധ തോക്കുകള്‍ ഉപയോഗിച്ച്‌ ലാന്‍ഡ് ക്രൂയിസറുകള്‍ പുനര്‍നിര്‍മ്മിക്കുന്നതായും അസിം എല്‍ഹാഗ് വേള്‍ഡ് പീസ് ഫൌണ്ടേഷന്‍റെ വെബ്‍സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ലോകമെമ്ബാടുമുള്ള പ്രശ്‍നബാധിത പ്രദേശങ്ങളിലെന്നപോലെ ദുര്‍ഘട ഭൂപ്രദേശങ്ങളില്‍ ചിതറിക്കിടക്കുന്ന ജനപഥങ്ങളെ നിയന്ത്രിക്കാനുള്ള താലിബാന്റെ ഉദ്യമത്തിന് ടൊയോട്ട അനിവാര്യമായിരുന്നുവെന്നും യാഹൂ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

1996-ല്‍ താലിബാന്‍ ആദ്യമായി അഫ്ഘാനിസ്ഥാനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയത് ടൊയോട്ടയുടെ വാഹനങ്ങളിലായിരുന്നുവെന്നതും ഈ സാഹചര്യത്തില്‍ കൌതുകം ഉണര്‍ത്തുന്ന ഒരു കാര്യമാണ്. ഈ വാഹനങ്ങള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും ഉത്തരവുകള്‍ നടപ്പിലാക്കുന്നതിനും അനുയോജ്യമായ പ്ലാറ്റ്ഫോമുകളായിരുന്നു എന്നാണ് 2001 ല്‍ ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്. കണങ്കാലിന്‍റെ അറ്റം പുറത്തുകാണിക്കുന്ന സ്ത്രീകളെയുംളും നിശ്ചിത അളവ് നീളത്തിലേക്ക് താടിരോമങ്ങള്‍ വളരാന്‍ വൈകിയ പുരുഷന്മാരെയുമൊക്കെ തേടി ടൊയോട്ട ലാന്‍ഡ് ക്രൂയിസറുകളിലും ഹിലക്സുകളിലും താലിബാന്‍കാര്‍ ഇരച്ചെത്തിയിരുന്നു അക്കാലത്ത്. വ്യഭിചാരക്കുറ്റം ആരോപിച്ചവരയെും മറ്റും വധശിക്ഷയ്ക്കായി മൈതാനങ്ങളിലേക്ക് കെട്ടിവലിച്ചതും ഇത്തരം വാഹനങ്ങളില്‍ ആയിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നു.

അതേസമയം ടൊയോട്ടയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും പിന്നില്‍ ഇത്തരത്തിലുള്ള ഭീകരരുമായുള്ള കൂട്ടുകെട്ടുകളല്ല. ജനഹൃദയങ്ങളാണ്. അതുകൊണ്ടുതന്നെയാവണം താലിബാന്‍ കാബൂള്‍ കീഴടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ്, ജൂലൈ അവസാനവാരത്തില്‍ പ്രവചന സ്വഭാവമുള്ള വിചിത്രമെന്ന് തോന്നിക്കുന്ന ഒരു നിബന്ധന ടൊയോട്ട ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ വാങ്ങുന്നവര്‍ ഒരു വര്‍ഷത്തേക്ക്​ വാഹനം മറിച്ചുവില്‍ക്കരുതെന്നായിരുന്നു ഈ വിചിത്ര നിബന്ധന. ജപ്പാനില്‍ ലാന്‍ഡ്​ക്രൂസര്‍ വാങ്ങാനെത്തുന്നവരോടുള്ള ഈ നിബന്ധന വാഹന ലോകത്ത് ഏറെ ചര്‍ച്ചയുമായി. എന്നാല്‍ ഇപ്പോഴാണ് ടൊയോട്ടയുടെ ദീര്‍ഘവീക്ഷണമായിരുന്നു ഈ നീക്കത്തിന് പിന്നിലെന്ന് തെളിയുന്നതെന്നാണ് വാഹനപ്രേമികള്‍ പറയുന്നത്.

കാരണം ഈ ഉത്തരവിറങ്ങി ദിവസങ്ങള്‍ക്കകം അഫ്ഘാന്‍ താലിബാന്‍റെ കാല്‍ക്കീഴിലായി എന്നതുതന്നെ. താലിബാന്‍ പോലുള്ള ഗ്രൂപ്പുകള്‍ തങ്ങളുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തടയാനായിരുന്നു ടൊയോട്ടയുടെ നീക്കം. അതായത് മുന്‍കാലങ്ങളിലെപ്പോലെ തങ്ങളുടെ വാഹനങ്ങള്‍ ഭീകരകൃത്യങ്ങള്‍ ചെയ്യുന്നതിന് ഉപയോഗിക്കാന്‍ കമ്ബനി അനുവദിക്കില്ലെന്ന് ചുരുക്കം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles