Drishyam
ദൃശ്യം മലയാളത്തില്‍ മാത്രമല്ലായിരുന്നു പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലൊക്കെ ദൃശ്യം വിജയക്കൊടി നാട്ടി. മലയാള ദൃശ്യത്തിന് പുറമെ തമിഴിലും ജീത്തു ജോസഫ് തന്നെയായിരുന്നു സംവിധാനം ചെയ്തത്. ദൃശ്യം രണ്ടെന്ന ചിത്രവും വൻ വിജയമായതിനെ തുടര്‍ന്ന് അന്യഭാഷകളിലേക്ക് എത്തുകയാണ്. ഇത്തവണ തെലുങ്ക് ചിത്രവും സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആണ് എന്ന പ്രത്യേകതയുണ്ട്. തെലുങ്ക് റീമേക്ക് ചിത്രത്തിന്റെ ഓഫിഷ്യല്‍ ടീസര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
നവംബര്‍ 25നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക. മീന തന്നെയാണ് ചിത്രത്തില്‍ നായികയാകുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലെ നായകൻ വെങ്കടേഷ് ദഗുബാട്ടിയാണ് രണ്ടാം ഭാഗത്തിലും നായകൻ. കൃതിക, എസ്‍തര്‍ അനില്‍, സമ്പത് രാജ്, നാദിയ, നരേഷ്, പൂര്‍ണ, വിനയ് വര്‍മ, സത്യം രാജേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സുരേഷ് പ്രൊഡക്ഷൻസ്, രാജ്‍കുമാര്‍ തിയറ്റേഴ്സ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജീത്തു ജോസഫിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്.
ദൃശ്യം 2വെന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. അനുരുപ് റുബെനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ദൃശ്യം 2വെന്ന ചിത്രത്തില്‍ ആശാ ശരത് അഭിനയിച്ച കഥാപാത്രമായാണ് തെലുങ്കില്‍ നാദിയ മൊയ്തു എത്തുക. എസ്‍തര്‍ അനില്‍ സ്വന്തം കഥാപാത്രമായിട്ടുതന്നെ തെലുങ്കിലും അഭിനയിക്കുന്നു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…