Monday, December 15, 2025

പുൽവാമയിലെ ഭീകരാക്രമണം: വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ പഠനച്ചിലവ് ഏറ്റെടുത്ത്‌ വീരേന്ദർ സെവാഗ്

പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ പഠനച്ചിലവ് ഏറ്റെടുത്ത്‌ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്.

” എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്ന് അറിയാം. പക്ഷേ, പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസചിലവ് ഏറ്റെടുക്കാൻ തനിക്ക് കഴിയും “- സെവാഗ് ട്വിറ്ററിൽ കുറിച്ചു.

നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിങ്ങും അഭിപ്രായപ്പെട്ടിരുന്നു. താത്കാലിക ആശ്വാസമെന്ന നിലയ്ക്ക് ഒരുമാസത്തെ ശമ്പളമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.

Related Articles

Latest Articles