പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ പഠനച്ചിലവ് ഏറ്റെടുത്ത്‌ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്.

” എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്ന് അറിയാം. പക്ഷേ, പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസചിലവ് ഏറ്റെടുക്കാൻ തനിക്ക് കഴിയും “- സെവാഗ് ട്വിറ്ററിൽ കുറിച്ചു.

നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിങ്ങും അഭിപ്രായപ്പെട്ടിരുന്നു. താത്കാലിക ആശ്വാസമെന്ന നിലയ്ക്ക് ഒരുമാസത്തെ ശമ്പളമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.