Monday, December 29, 2025

വിശ്വ ഹിന്ദു പരിഷത്ത് സ്ഥാപന ദിനം | VHP

വി.എച്.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിശ്വ ഹിന്ദു പരിഷത്ത് , 1964-ൽ ഇന്ത്യയിൽ രൂപം കൊണ്ട അന്താരാഷ്‌ട്ര ഹിന്ദു സംഘടനയാണ്. ധർമ്മത്തെ സംരക്ഷിക്കുന്നവരെ ധർമ്മം സംരക്ഷിക്കുന്നു എന്നർഥം വരുന്ന “ധർമ്മോ രക്ഷതി രക്ഷ” എന്നതാണ് പ്രേരണാ വാചകം. ജാതീയതകൾക്കും മറ്റു വ്യത്യാസങ്ങൾക്കും അതീതമായി, വിവിധ ഹിന്ദു സമുദായങ്ങളുടെ ഏകീകരണവും ഹിന്ദുക്കളുടെ സംരക്ഷണവുമാണ്‌ സംഘടനയുടെ ലക്‌ഷ്യം.

സംഘടനയുടെ സ്ഥാപനദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ വിജി തമ്പി പതാക ഉയർത്തുകയുണ്ടായി. ശേഷം അദ്ദേഹം തത്വമായി ന്യൂസിനോട് പ്രതികരിച്ചു.

ആഗോള തലത്തിൽ ഹൈന്ദവ ഏകീകരണത്തിനും ധർമ്മ സംരക്ഷണത്തിനുമായി 1964 ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയ പൂജനീയ മാധവ സദാശിവ ഗോൾവർക്കർ( ഗുരുജി ) രൂപീകരിച്ച ഈശ്വരീയ സ്വാഭിമാന ഹൈന്ദവ സംഘടനയാണ് വിശ്വ ഹിന്ദു പരിഷത്ത് ശ്രീമദ് ചിന്മയാന്ദ സ്വാമിജികളായിരുന്നു സ്ഥാപകാദ്ധ്യക്ഷൻ

ഇന്ന് രാഷ്ട്രീയത്തിനതീതമായി ഹിന്ദു ഏകീകരണം, ധർമ്മ സംരക്ഷണം, സേവനം, വിദ്യാഭ്യാസം, സ്വാവലംബം, സ്ത്രീ ശാക്തീകരണം തുടങ്ങി ഹിന്ദുവിനെ സഹായിക്കുവാൻ ആവശ്യമായ പദ്ധതികളുമായി ഭാരതത്തിലാകമാനവും പുറത്തു 68 രാജ്യങ്ങളിലും വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തനം നടക്കുന്നു.
സ്ഥാപന ദിനം ആഘോഷിക്കുന്ന വി.എച്.പിയ്ക്ക് തത്വമായി ന്യൂസിന്റെ എല്ലാവിധ ആശംസകളും നേരുന്നു

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles