Friday, April 26, 2024
spot_img

ഈ താരത്തെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കണം; നിർദേശവുമായി വീരേന്ദര്‍ സെവാഗ്

ദില്ലി: ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് മുന്‍ ദേശീയ താരം വീരേന്ദര്‍ സെവാഗ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സജീവ താരമാണ് ബുംറ. ആവിശ്യത്തിന് പരിചയസമ്പത്തും 27കാരനായ ബുംറക്കുണ്ട്. അതിനാല്‍ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് സെവാഗ് ആവിശ്യപ്പെടുന്നത്. നേരത്തെ, മുന്‍ താരം ആശിഷ് നെഹ്‌റ ബുംറയെ ടി-20 ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ബൗളര്‍മാര്‍ ക്യാപ്റ്റന്മാരായത് വളരെ ചുരുക്കം സമയങ്ങളില്‍ മാത്രമാണ്. കപില്‍ ദേവാണ് ഇന്ത്യയുടെ നായകനായ ഏക പേസ് ബൗളര്‍. പിന്നീട് സ്പിന്നറായ അനില്‍ കുംബ്ലെയും ഇന്ത്യയെ നയിച്ചു. എന്നാല്‍ പിന്നീടൊരു ബൗളറും ഇന്ത്യയുടെ നായകനോ വൈസ് ക്യാപ്‌റ്റോ ആയിട്ടില്ല.

Related Articles

Latest Articles