തിരുവനന്തപുരം :കേരളാ സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്ന് വൈസ് ചാൻസലർ. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി സി ഗവർണർക്ക് കത്തയച്ചു. സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന ഗവർണറുടെ നോമിനികളെയാണ് ശനിയാഴ്ച ഗവർണർ പിൻവലിച്ചത്. ഇതിനിടെ ഗവർണക്കെതിരെ കോടതിയെ സമീപിക്കാൻ കേരളാ സർവകലാശാലയിലെ സിപിഎം സെനറ്റ് അംഗങ്ങൾ തീരുമാനിച്ചു
ചാൻസലയുടെ താത്പര്യം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് 15 നോമിനികളെ സെനറ്റിൽ നിന്നും ഗവർണർ പിൻവലിച്ചത്. എന്നാൽ അംഗങ്ങളുടെ വിശദീകരണം തേടാതെയുള്ള നടപടി ചട്ടവിരുദ്ധമെന്നാണ് സിപിഎം നിലപാട്. പുറത്താക്കപ്പെട്ട അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കാനായി നിയമോപദേശം തേടി. ചാൻസലർക്ക് താത്പര്യം നഷ്ടമായാൽ അംഗങ്ങളെ പിൻവലിക്കാമെന്ന വ്യവസ്ഥ ചട്ടത്തിലുണ്ട്. പക്ഷേ അപൂർവമായി മാത്രം പ്രയോഗിക്കുന്ന നടപടിക്കാണ് ഗവർണർ ശനിയാഴ്ച തയ്യാറായത്

