Wednesday, May 15, 2024
spot_img

ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയെ മാതാവിന്റെ മുന്നിൽവെച്ച് അപമാനിച്ചു; വിക്ടോറിയ കോളജിലെ അധ്യാപകനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട വിദ്യാർത്ഥികൾ

പാലക്കാട്: വിക്ടോറിയ കോളേജിൽ ഭിന്നശേഷിക്കാരിയായ കുട്ടിയെ അധ്യാപകൻ അപമാനിച്ചതായി പരാതി. കൊമേഴ്‌സ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ എം ബിനു കുര്യനെതിരെയാണ് പരാതി. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചു.

രണ്ടാം വര്‍ഷ ബി കോം ഫിനാന്‍സ് വിദ്യാര്‍ത്ഥിനിയെ ഡോ എം ബിനു കുര്യന്‍ അപമാനിച്ചെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. വിദ്യാര്‍ത്ഥിനിയുടെ അമ്മ ക്യാംപസിലെത്തിയപ്പോളാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ അപമാനിച്ചതെന്നാണ് പരാതി.

‘ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിക്ക് സ്‌ക്രൈബിനെ ആവശ്യപ്പെടാന്‍ അവകാശമുണ്ട്. ഈ ആവശ്യവുമായി കുട്ടിയുടെ അമ്മ കോളജിലെത്തിയ സമയത്ത് ഈ വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയിട്ടെന്തിനാ എന്നുള്‍പ്പെടെ അധ്യാപകന്‍ ചോദിക്കുന്ന നിലയുണ്ടായി. അപമാനം കേട്ട് വിഷമത്തോടെ ഈ സംഭവം അമ്മ ഞങ്ങളോട് വിവരിച്ചു. നിയമം പഠിപ്പിക്കുന്ന അധ്യാപകനാണ് ഇദ്ദേഹം.

Related Articles

Latest Articles