Friday, January 9, 2026

ഞായറാ‌ഴ്ച‌കളിലെ നിയന്ത്രണം ആരാധനാവകാശങ്ങളെ ഹനിക്കുന്നത്; ആരാധനാലയങ്ങള്‍ക്ക് മാത്രമായുള്ള നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണം: കെ സി ബി സി

കൊച്ചി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഞായറാഴ്ചയിലെ ലോക്ഡൗണ്‍ സമാനമായ നിയന്ത്രണത്തില്‍ സര്‍ക്കാരിനെതിരേ കെ.സി.ബി.സി. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍, വിശ്വാസികള്‍ ദൈവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണം യുക്തിസഹമല്ലെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി.

ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ ഏര്‍പ്പെടുത്താത്ത നിയന്ത്രണങ്ങള്‍, ഞായറാഴ്ചകളില്‍ മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്.
മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികള്‍ അനുവദിക്കുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങള്‍ക്ക് മാത്രമായി കടുത്ത നിയന്ത്രണം എര്‍പ്പെടുത്തുന്നത് പുന:പരിശോധിക്കേണ്ടതാണെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.

Related Articles

Latest Articles