Friday, January 9, 2026

അനധികൃത സ്വത്ത് സമ്പാദനം; ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് അന്വേഷണം. കോടതിയിൽ കുറ്റപത്രം നൽകിയ കേസിലാണ് ഉത്തരവ്. തച്ചങ്കരിയുടെ തന്നെ അപേക്ഷയിലാണ് സർക്കാർ ഉത്തരവിറക്കിയത്.

തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് ഒൻപത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം. ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്. ഒരു വർഷം മുമ്പ് തുടരന്വേഷണം ആവശ്യപ്പെട്ട തച്ചങ്കരി വിജിലൻസ് ഡയറക്ടർക്ക് നൽകിയ അപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിനെ സമീപിച്ചത്.

Related Articles

Latest Articles