Sunday, September 20, 2026

‘ദളപതി 66’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി; അടുത്ത ഷെഡ്യൂള്‍ ഉടന്‍

വിജയ് ദളപതി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.ഇഅക്കാര്യം സോഷ്യൽമീഡിയയിലൂടെയാണ് അറിയിച്ചത്.’ദളപതി 66′ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് വംശി പൈടപ്പള്ളിയാണ്.

സിനിമയിലെ ഏറെ പ്രാധാന്യമേറിയ രംഗങ്ങളാണ് ചിരത്രീകരിച്ചത് എന്നും അടുത്ത ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രവും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. രശ്‌മിക മന്ദാനയാണ് നായിക. രശ്‌മിക മന്ദാനയാണ് നായിക. വിജയ്‌ക്കൊപ്പം ചിത്രത്തില്‍ പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

13 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ‘ഗില്ലി’, ‘പോക്കിരി’ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. 2009-ല്‍ പ്രഭുദേവ സംവിധാനം ചെയ്ത ‘വില്ല്’ എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്‌യും അവസാനമായി ഒന്നിച്ച്‌ അഭിനയിച്ചത്.

ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീ വെങ്കിട ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Articles

Latest Articles