Sunday, December 21, 2025

‘പൊതുജനങ്ങളെ സംഘടിപ്പിക്കു​ന്നതിനോ സമ്മേളനങ്ങള്‍ നടത്തുന്നതിനോ തന്‍റെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണമെന്ന് നടൻ വിജയ്; ‘വിജയ് മക്കള്‍ ഇയക്കം’ പിരിച്ചുവിട്ട് പിതാവ് എസ് എ ചന്ദ്രശേഖര്‍

ചെന്നൈ: തമിഴ്​ നടൻ വിജയ് യുടെ പേരിലുള്ള രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച്‌ പിതാവ് എസ്. എ ചന്ദ്രശേഖര്‍. എന്നാൽ ഇതിനായി രൂപീകരിച്ച വിജയ് മക്കള്‍ ഇയക്കം പിരിച്ചുവിട്ടതായി മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുകയാണ് ചന്ദ്രശേഖര്‍.

അതേസമയം വിജയ്‌ രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന പ്രതീക്ഷയില്‍ ചന്ദ്രശേഖര്‍ രൂപീകരിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയായിരുന്നു വിജയ് മക്കള്‍ ഇയക്കം. പക്ഷെ പൊതുജനങ്ങളെ സംഘടിപ്പിക്കു​ന്നതിനോ സമ്മേളനങ്ങള്‍ നടത്തുന്നതിനോ തന്‍റെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണമെന്നാവശ്യപ്പെട്ട്​ വിജയ്​ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് മാതാപിതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ്​ വിജയ് കേസ് നല്‍കിയത്​.

കേസിൽ പിതാവ്​ എസ്​.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ചന്ദ്രശേഖര്‍ എന്നിവരെ കൂടാതെ ഫാന്‍സ്​ അസോസിയേഷന്‍ ഭാരവാഹികളായ ഒമ്പതുപേര്‍ക്കെതിരെയാണ്​ വിജയ്​ മ​ദ്രാസ്​ ഹൈക്കോടതിയെ സമീപിച്ചത്​. പിന്നാലെയാണ് പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറുന്നതായി ചന്ദ്രശേഖര്‍ അറിയിച്ചത്.

instagram views kopen

Related Articles

Latest Articles