Friday, April 26, 2024
spot_img

എയർ ഇന്ത്യ ചെയർമാനായി ഇനി വിക്രം ദേവ് ദത്ത് ഐഎഎസ്

ദില്ലി: എയർ ഇന്ത്യ ചെയർമാനും എംഡിയുമായി വിക്രം ദേവ് ദത്ത് ഐഎഎസ് ചുമതലയേറ്റു. 1993 ബാച്ച് ഐഎഎസ് ഓഫീസറാണ് വിക്രം ദേവ് ദത്ത്.

അതേസമയം യാത്രക്കാരെ ആകര്‍ഷിക്കാന്‍ ത്രീ ഇന്‍ വണ്‍ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് എയര്‍ ഇന്ത്യ.

ഇനി ദുബായില്‍ നിന്ന് ഇന്ത്യയിലേക്കു പറക്കാന്‍ 310 ദര്‍ഹം ആണ്. കൂടാതെ ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും സൗജന്യ ബാഗേജ് പരിധിയുമുണ്ട്. ഒരു തവണ യാത്ര തീയതി സൗജന്യമായി മാറ്റാനും അവസരം. കൂടാതെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ 9 സെക്ടറുകളിലേക്കാണ് ഈ നിരക്കില്‍ യാത്ര ചെയ്യാനാവുക. അഹമ്മദാബാദ്, അമൃതസര്‍, ബെംഗളൂരു, ചെന്നൈ,ജല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍,ജയ്പൂര്‍,മുംബൈ എന്നിവയാണ് 310 ദിര്‍ഹത്തിന് ടിക്കറ്റു ലഭിക്കുന്ന മറ്റു സെക്ടറുകള്‍.

അതേസമയം ലക്‌നൗവിലേക്ക് 330 ദിര്‍ഹവും ഗോവയിലേക്ക് 540 ദിര്‍ഹവുമാണ് കുറഞ്ഞ നിരക്ക്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള യാത്രയ്ക്കു മാത്രമാണ് ഈ ആനുകൂല്യം.

ഈ മാസം 31 നകം ടിക്കറ്റ് എടുക്കുകയും മാര്‍ച്ച് 31 നകം യാത്ര ചെയ്യുകയും വേണമെന്ന് നിബന്ധനയുണ്ട്. താല്‍പര്യമുളളവര്‍ക്ക് എയര്‍ ഇന്ത്യ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടാം.

Related Articles

Latest Articles