Monday, May 20, 2024
spot_img

ബഫർസോൺ വിഷയം പ്രതിഷേധം കത്തുന്നു; അൻപത് വർഷമായി സ്ഥിരതാമസമാക്കിയവർ കുടിയിറങ്ങേണ്ടി വരുമോ എന്ന് ആശങ്ക; വിഷയത്തിൽ സർക്കാർ ഉരുണ്ടുകളിക്കുന്നു എന്ന് ആരോപണം; എരുമേലിയിൽ നാട്ടുകാർ വനം വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞ് പ്രതിഷേധിക്കുന്നു

എരുമേലി: ബഫർസോൺ വിഷയത്തിൽ എരുമേലിയിൽ നാട്ടുകാരുടെ വൻ പ്രതിഷേധം. വനം വകുപ്പിന്റെ ബോർഡ് പിഴുതെറിഞ്ഞ് നാട്ടുകാർ പ്രതിഷേധിക്കുന്നു. എരുമേലിയിലെ എയ്ഞ്ചൽ വാലി, പമ്പാ വാലി തുടങ്ങിയ വാർഡുകളിലെ ജനങ്ങളാണ് പ്രതിഷേധിക്കുന്നത്. സർക്കാർ പുറത്തുവിട്ട ഭൂപടം അനുസരിച്ച് ഈ രണ്ടു വാർഡുകളും വനമേഖലയിലാണ് ഉൾപ്പെടുത്തിരിക്കുന്നത്. എന്നാൽ 50 വർഷത്തിലേറെയായി ഇത് ജനവാസ മേഖലയിലാണ്. നിരവധി വീടുകളും സർക്കാർ സഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഈ പ്രദേശങ്ങളിലുണ്ട്. ഭൂ ഉടമസ്ഥരുടെ കയ്യിലെല്ലാം ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമുണ്ട്. എന്നിട്ടും പ്രദേശം വനമേഖലയിൽ ഉൾപ്പെട്ടതിനെതിരെയാണ് പ്രതിഷേധം അണപൊട്ടിയത്. വർഷങ്ങളായി ഈ മേഖലയിൽ താമസിക്കേണ്ടി വരുന്നവർക്ക് കുടിയിറങ്ങേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രതിഷേധക്കാർ.

ബഫർസോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ മെനക്കെടുന്നില്ല എന്ന വിമർശനം വ്യാപകമായുണ്ട്. പെരിയാർ ടൈഗർ റിസർവ് വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളാണ് എയ്ഞ്ചൽ വാലിയും പമ്പാ വാലിയും. ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സംവിധാനം ഒരുക്കുന്നില്ലെന്നും പഞ്ചായത്ത് കമ്മിറ്റികൾ പോലും വിളിച്ച് ചേർത്തിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

Related Articles

Latest Articles