Thursday, May 2, 2024
spot_img

“മഅ്ദനി മതഭ്രാന്തൻ”; ഇസ്ലാമിസ്റ്റുകളുടെ തലയിൽ അവസാനത്തെ ആണിയും അടിച്ച് വിനു വി ജോൺ

ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ന്യായീകരിച്ചതില്‍ ലജ്ജിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ വിനു. വി. ജോണ്‍.

‘വിദ്വേഷം വളര്‍ത്തുന്നവര്‍ക്കെതിരെ നടപടിയോ, പി.സി. ജോര്‍ജ് ഇരന്നുവാങ്ങിയ അറസ്റ്റോ,’ എന്ന ക്യാപ്ഷനില്‍ സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു വിനുവിന്റെ വിവാദ പരാമര്‍ശം. മഅ്ദനി അര്‍ഹിക്കുന്നയിടത്തു തന്നെയാണ് എത്തി ചേര്‍ന്നതെന്നും വിനു പറഞ്ഞു.

‘ അബ്ദുള്‍ നാസര്‍ മഅ്ദനുയുടെ പ്രസംഗങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഞാനും കേട്ടിട്ടുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍, വിചാരണ തടവുകാരനെന്ന നിലയില്‍ ദീര്‍ഘ കാലം ജയിലില്‍ പാര്‍ത്തയാളെന്ന നിലയില്‍ പലപ്പോഴും പല ചര്‍ച്ചകളിലും മഅ്ദനിയെ ന്യായീകരിച്ചതിന്റെ പേരില്‍ ഞാനും ലജ്ജിക്കുന്നു.കാരണം ഒരു സമൂഹത്തെ ഇത്രമാത്രം ഭിന്നിപ്പിക്കുന്ന വിഷലിപ്തമായ പ്രസംഗങ്ങള്‍ നടത്തിയ മഅ്ദനി അര്‍ഹിക്കുന്നയിടത്തുതന്നെയാണ് എത്തിചേര്‍ന്നത്. അതുകൊണ്ട് മര്യാദക്ക്, മര്യാദക്ക്, മര്യാദക്ക് ജീവിച്ചോയെന്ന് വെല്ലുവിളിക്കുന്നവര്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ അവസാനകാലത്തെയെങ്കിലും ഓര്‍ക്കണം,’ എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ച അവസാനിപ്പിച്ച് കൊണ്ട് വിനു വി. ജോണ്‍ പറഞ്ഞത്.

ഖിലാഫത്ത് ആണ് ഇന്ത്യയില്‍ രൂപികരിക്കണമെന്ന് പറയുന്നവന്‍ മതഭ്രാന്തനാണെന്നും അതിനൊരു സംശയമില്ല. ഇത് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച പൗരന്മാരുടെ രാജ്യമാണ് ഖിലാഫത്ത് ഉണ്ടാക്കാനുള്ള രാജ്യമല്ല. അത്തരം മതഭ്രാന്തന്മാര്‍ക്കുള്ള മറുപടിയാണോ ജോര്‍ജിന്റെ ഭ്രാന്തെന്നും വിനു ചോദിച്ചു.രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍, എം.ആര്‍ അഭിഭാഷകന്‍ അഭിലാഷ്. ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധി കെന്നഡി കരമ്പിന്‍കാല,അധ്യപകന്‍ അഷ്‌റഫ് കടയ്ക്കല്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കടെുത്തത്.

മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനകള്‍ക്ക് ശേഷം പിസി ജോര്‍ജിനെ പൂജപ്പുരെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോവും.

പിസി ജോര്‍ജിനെതിരെ പോലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. എആര്‍ ക്യാംപിലെത്തിച്ച പിസി ജോര്‍ജിന് ബിജെപി പ്രവര്‍ത്തകര്‍ പുഷ്പ വൃഷ്ടി നടത്തിയിരുന്നു. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് മര്യാദയില്ലാത്ത നടപടിയാണെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. പിസി ജോര്‍ജ് പറഞ്ഞതിനെക്കാള്‍ അതിഭീകരമായുള്ള വിദ്വേഷ പ്രചരണം ഇവിടെ മുസ്ലിം പണ്ഡിതന്മാര്‍ നടത്തുന്നുണ്ടെന്നും സര്‍ക്കാരത് കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

പിസി ജോര്‍ജിന് പിന്തുണ നല്‍കുന്നത് നട്ടെല്ലുള്ള ഒരുത്തനായതുകൊണ്ടാണെന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്. ഇപ്പോള്‍ ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ താന്‍ ഉള്‍പ്പടെയുള്ളവരുടെ വീട്ടില്‍ അവിലും മലരും വാങ്ങിവെക്കേണ്ടിവരുമെന്നും വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ തിരിച്ചെത്തുമെന്ന ഉറപ്പ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇല്ലാതായെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു

Related Articles

Latest Articles