Thursday, May 2, 2024
spot_img

അവള്‍ ഏറ്റവും മികച്ചവളാണ്! ഇത് ഞങ്ങളുടെ ജീവിതത്തിലെ ഒരു മാന്ത്രിക സീസണാണ്: മകളെക്കുറിച്ച്‌ വാചാലയായി നിക് ജൊനാസ്

നടി പ്രിയങ്ക ചോപ്രയും ഗായകന്‍ നിക് ജൊനാസും അടുത്തിടെ ഒരു കുഞ്ഞിനെ വരവേറ്റത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് താരദമ്പതികള്‍ മാതാപിതാക്കളായത്. മാള്‍ട്ടി മേരി ചോപ്ര ജോനാസ് എന്നാണ് കുട്ടിയ്ക്ക് നല്‍കിയ പേര്.

കുഞ്ഞിനെ വരവേറ്റപ്പോൾ തന്നെ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് ഇരുവരും പറഞ്ഞിരുന്നതാണ്. കഴിഞ്ഞ മാതൃദിനത്തിലാണ് പ്രിയങ്ക ആദ്യമായി കുട്ടിയുടെ ചിത്രം ആരാധകരുമായി പങ്കുവച്ചത്. കുഞ്ഞിനെ മാറോടണച്ചു പിടിച്ചിരിക്കുന്ന പ്രിയങ്കയും തൊട്ടടുത്തായി നില്‍ക്കുന്ന ഭര്‍ത്താവുമാണ് ചിത്രത്തിലുള്ളത്. കുട്ടിയുടെ മുഖം ഹാര്‍ട്ട് ചിഹ്നം വച്ച്‌ മറച്ചിരുന്നു.

അമ്മയെന്ന നിലയില്‍ പ്രിയങ്ക തന്നെ അതിശയിപ്പിക്കുന്നെന്ന് നിക് മുന്‍പ് പറഞ്ഞിരുന്നു. 100 ദിവസം മകള്‍ എന്‍ഐസിയുവില്‍ ആയിരുന്നപ്പോള്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും പ്രിയങ്ക മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

നിക് ജോനാസ് കുഞ്ഞിനെക്കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘അവള്‍ ഏറ്റവും മികച്ചവളാണ്. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഒരു മാന്ത്രിക സീസണാണ്. അവള്‍ വീട്ടിലുള്ളത് ഒരു അനുഗ്രഹമാണ്. ഇത് അതിശയകരമാണ്. അവള്‍ക്ക് ഒരു ചെറിയ ഹൃദയമുണ്ട്’ നിക്ക് പറഞ്ഞു. ഇടയ്ക്ക് അവള്‍ ‘വയലന്‍റാകുമെന്നും നിക് വ്യക്തമാക്കി.

 

Related Articles

Latest Articles