Monday, May 20, 2024
spot_img

കഞ്ചാവ് ലഹരിയില്‍ ക്ഷേത്രത്തിനെതിരെ അതിക്രമം : പത്തനാപുരം സ്വദേശി ഷമീർ അറസ്റ്റിൽ

പത്തനംതിട്ട: കഞ്ചാവ് ലഹരിയില്‍ ക്ഷേത്രത്തിനെതിരെ അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം മങ്കോട്ട് സ്വദേശി ഷമീറാണ് അതിക്രമം കാണിച്ചത്. പത്തനംതിട്ട കലഞ്ഞൂരില്‍ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ഇയാള്‍ ക്ഷേത്ര വാതില്‍ ചവിട്ടി തുറന്നു. തുടർന്ന്, കലഞ്ഞൂര്‍ മഹാദേവ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് നേരെയും ആക്രമം സൃഷ്ടിച്ചു.

അതിക്രമം തുടര്‍ന്ന ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അറസ്റ്റിലായ ഷമീറിനെതിരെ കലാപാഹ്വാനം നടത്തിയതിന് പൊലീസ് കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കും.

Related Articles

Latest Articles