Thursday, May 9, 2024
spot_img

സ്വർണനേട്ടത്തിൽ കേരളം; ദേശീയ ഗെയിംസില്‍ കേരളത്തിന് ജൂഡോയില്‍ രണ്ട് സ്വര്‍ണം

ഗാന്ധിനഗര്‍: ദേശീയ ഗെയിംസില്‍ കേരളത്തിന് പുരുഷ, വനിതാ ജൂഡോ ഇനങ്ങളില്‍ സ്വര്‍ണം. പുരുഷ വിഭാഗത്തില്‍ അര്‍ജുന്‍ എ.ആര്‍, വനിതാ വിഭാഗത്തില്‍ അശ്വതി പി.ആര്‍ എന്നിവരാണ് കേരളത്തിനായി സ്വർണം സ്വന്തമാക്കിയത്.

പുരുഷന്‍മാരുടെ അണ്ടര്‍ 90 കിലോഗ്രാം വിഭാഗത്തിലാണ് അര്‍ജുന്‍ ഒന്നാമതെത്തിയത്. ഫൈനലില്‍ ഹരിയാനയുടെ വിക്രമിനെ പരാജയപ്പെടുത്തിയാണ് അര്‍ജുന്‍ സ്വര്‍ണം നേടിയത്. സ്കോര്‍: 1-0.

വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിലാണ് അശ്വതി സ്വര്‍ണം നേടിയത്. ഈ രണ്ട് മെഡലുകള്‍ കൂടി ലഭിച്ചതോടെ ദേശീയ ഗെയിംസില്‍ കേരളത്തിന്‍റെ സ്വര്‍ണനേട്ടം 17 ആയി.

Related Articles

Latest Articles