Wednesday, January 7, 2026

‘ഗുരുവായൂരമ്പലനടയില്‍’ ; ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തിൽ വില്ലനായി പൃഥ്വിരാജ്

മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമായ ജയ ജയ ജയ ജയ ഹേയുടെ സംവിധായകനായ വിപിന്‍ ദാസിന്റെ പുതിയ ചിത്രമാണ് ‘ഗുരുവായൂരമ്പലനടയില്‍’ എന്നത്. പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു കൌതുകകരമായ വിവരം പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ വില്ലന്‍ കഥാപാത്രം കൈകാര്യം ചെയ്യുന്നത് പൃഥ്വിരാജ് ആണ് . ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് കാന്‍ ചാനല്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന്‍റെ രചയിതാവ് ദീപു പ്രദീപാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ

Related Articles

Latest Articles