Thursday, May 2, 2024
spot_img

വീണ്ടും റെക്കോർഡ് സ്വന്തമാക്കി വിരാട് കൊഹ്‌ലി; വിദേശമണ്ണിലെ റണ്‍വേട്ടയില്‍ ചരിത്രനേട്ടം നേടിയത് സച്ചിനെയും പിന്നിലാക്കി

ദില്ലി: ഏകദിനമത്സരങ്ങളിൽ വിദേശത്ത് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കൊഹ്‌ലി

ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 11 റണ്‍സെടുത്തതോടെയാണ് കൊഹ്‌ലി ഏകദിനങ്ങളില്‍ വിദേശത്ത് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

മാത്രമല്ല കരിയറില്‍ 43 ഏകദിന സെഞ്ചറികള്‍ നേടിയിട്ടുള്ള കൊഹ്‌ലി ഇതില്‍ 20 ഉം നേടിയത് വിദേശത്താണ്. 24 വര്‍ഷം നീണ്ട കരിയറില്‍ 49 ഏകദിന സെഞ്ചുറികളുള്ള സച്ചിന് പോലും 12 സെഞ്ചുറികള്‍ മാത്രമാണ് വിദേശത്തുള്ളത്. വിദേശത്ത് 108 മത്സരങ്ങളില്‍ നിന്ന് 5066 റണ്‍സാണ് ഏകദിന റണ്‍വേട്ടയില്‍ നേടിയത്.

എന്നാൽ വിദേശത്ത് കൊഹ്‌ലിയെക്കാള്‍ 39 മത്സരങ്ങള്‍ അധികം കളിച്ച സച്ചിന്‍ 147 മത്സരങ്ങളില്‍ നിന്നാണ് 5065 റണ്‍സെടുത്തത്. 132 മത്സരങ്ങളില്‍ 5090 റണ്‍സെടുത്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയും കൊഹ്‌ലി ഇന്ന് പിന്നിലാക്കി.

അതേസമയം 145 മത്സരങ്ങളില്‍ 4520 റണ്‍സെടുത്ത എം എസ് ധോണിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത്. 117 മത്സരങ്ങളില്‍ 3998 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡ് നാലാമതും 110 മത്സരങ്ങളില്‍ 3468 റണ്‍സെടുത്തിട്ടുള്ള സൗരവ് ഗാംഗുലി അഞ്ചാമതുമാണ് ഉള്ളത്.

Related Articles

Latest Articles