Wednesday, December 24, 2025

‘ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും 50 വിജയം നേടിയ താരം’;ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് റെക്കോഡ്

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി.

മുംബൈയില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ വിജയം നേടിയതിന് പിന്നാലെയാണ് കോഹ്ലി പുതിയ റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചത്.

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും 50 വിജയങ്ങള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോഡാണ് കോഹ്ലി നേടിയത്. കോഹ്ലിയെ അഭിനന്ദിച്ച് ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം രണ്ടാം ഇന്നിങ്‌സില്‍ 540 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 167 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു, അശ്വിനും ജയന്ത് യാദവും നാല് വിക്കറ്റ് വീതം വീഴ്ത്തി.

മാത്രമല്ല ടെസ്റ്റ് പരമ്പര 1-0ത്തിന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

Related Articles

Latest Articles