Friday, May 17, 2024
spot_img

ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് റിച്ചാർഡ് ബ്രാൻസൺ; ഭാരതത്തിന്റെ അഭിമാനമായി സിരിഷ ബന്ദ്ലയും

ന്യൂ മെക്​സികോ: ബ്രിട്ടീഷ് ശതകോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെയും സംഘത്തിന്റെയും ബഹിരാകാശ യാത്ര വിജയകരം. വിര്‍ജിന്‍ ഗ്യാലക്ടിക് പേടകത്തില്‍ പുറപ്പെട്ട സംഘം ഏതാനും മിനുട്ടുകള്‍ ബഹിരാകാശത്ത് ചെലവഴിച്ചാണ് ഭൂമിയില്‍ തിരിച്ചെത്തിയത്. 17 വര്‍ഷത്തെ കഠിനാധ്വാനത്തിനാണ് ഇന്ന് ഫലം കണ്ടതെന്നും വിര്‍ജിന്‍ ഗ്യാലക്ടിക്കിലെ ടീമിന് അഭിനന്ദനം അറിയിക്കുകയാണെന്നും റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പ്രതികരിച്ചു.

ആന്ധ്രയിലെ ഗുണ്ടൂരിൽ വേരുകളുള്ള ശിരിഷ ബാൻഡ്​ലയും സംഘത്തിലുണ്ടായിരുന്നത്​ ഇന്ത്യക്കും അഭിമാനമായി. കൽപ്പന ചൗളയ്ക്കും സുനിതാ വില്യംസിനും ശേഷം ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയാണ് ആന്ധ്രപ്രദേശിൽ ജനിച്ച സിരിഷ.ഭൗമാന്തരീക്ഷം അവസാനിക്കുന്ന അതിരിൽ നിന്ന് 85 കിലോമീറ്ററാണ് ബ്രാൻസണും സംഘവും ബഹിരാകാശത്ത് മുകളിലേക്ക് സഞ്ചരിച്ചത്. വിനോദ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കുന്ന വെര്‍ജിന്‍ ഗാലക്റ്റിക്കിന്റെ പദ്ധതിയുടെ ഭാഗമാകാന്‍ 600-ലധികം പേര്‍ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles