Saturday, May 18, 2024
spot_img

രാഷ്ട്രീയത്തിലേക്കില്ല എന്ന് ആവർത്തിച്ച് സ്റ്റൈൽമന്നൻ; രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടു; പിന്നിലെ കാരണം ഇതോ ?

ചെന്നൈ: സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് സൂപ്പർ താരം രജനികാന്ത്. രജനി മക്കള്‍ മൺട്രം പിരിച്ചുവിട്ടതായി താരം അറിയിച്ചു.മൺട്രത്തിലെ അംഗങ്ങളിൽ പലരും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറിയ സാഹചര്യത്തിലാണ് രജനി മക്കൾ മൺട്രം പിരിച്ചുവിട്ടത്. നേരത്തെ ആരോഗ്യം മോശമാണെന്ന് കാണിച്ച്‌ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനി പ്രഖ്യാപിച്ചിരുന്നു.

അതേസമയം പിരിച്ചുവിട്ട രജനി മക്കള്‍ മൺട്രം ഇനി അദ്ദേഹത്തിന്റെ ആരാധക സംഘടനയായി തുടരും. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും രജനിയുടെ പാര്‍ട്ടി മത്സരിക്കുമെന്നായിരുന്നു കരുതിയത്. രജനിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തെ തന്നെ മാറ്റുമെന്നായിരുന്നു രജനിയുടെ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles