Wednesday, September 23, 2026

കൊലക്ക് പ്രചോദനമായത് സീരിയൽ കില്ലറുടെ സിനിമ; വിഷ്ണുപ്രിയക്ക് മറ്റൊരു പ്രണയമുണ്ടെന്ന് സംശയിച്ചിരുന്നു, കൊലപാതകത്തിനായി ആസൂത്രണം ചെയ്തത് ഗൂഗിളിൽ സെർച്ച് ചെയ്ത്

കണ്ണൂർ:പാനൂരിൽ വിഷ്ണുപ്രിയയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്താൻ കാരണം സംശയരോഗം.
വിഷ്ണുപ്രിയക്ക് മറ്റൊരു പ്രണയമുള്ളതായി സംശയിച്ചിരുന്നു എന്നാണ് പ്രതി ശ്യാംജിത്ത് പൊലീസിനു മൊഴിനൽകിയിരിക്കുന്നത്. സീരിയൽ കില്ലറുടെ കഥ പറയുന്ന സിനിമ കൊലയ്ക്ക് പ്രചോദനമായെന്നും പ്രതി പറഞ്ഞു.

ഗൂഗിളിൽ സെർച്ച് ചെയ്ത് പ്രതി കൊലപാതകത്തിനായി ആസൂത്രണം ചെയ്തു. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സുഹൃത്തുമായാണ് ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരുന്നത്. ഇവർ പ്രണയത്തിലാണെന്നായിരുന്നു ശ്യാംജിത്തിനുണ്ടയിരുന്ന സംശയം.

വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കത്തി പ്രതി ശ്യാംജിത്ത് സ്വയം നിർമ്മിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിനുവേണ്ട ആയുധങ്ങൾ പ്രതി ഓൺലൈനിൽ നിന്ന് വാങ്ങിയതായും പൊലീസ് പറ‍ഞ്ഞു. ഈ ആയുധങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

Related Articles

Latest Articles