Saturday, September 19, 2026

വിഷു ബമ്പർ ലോട്ടറി ജേതാക്കളെ കണ്ടെത്തി; 10 കോടി അടിച്ചത് മണവാളക്കുറിച്ചിയിൽ

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്മാരെ കണ്ടെത്തി. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപയെന്ന ഭാഗ്യം ലഭിച്ചത്. തമിഴ്നാട് ആരോഗ്യവകുപ്പിൽ ഡോക്ടറാണ് എ.പ്രദീപ്.

ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി ഓഫീസിൽ എത്തുകയായിരുന്നു. ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു.

കുടുംബത്തിൽ ഒരു മരണം ഉണ്ടായതും ആരോഗ്യ പ്രശ്നങ്ങളും കാരണമാണ് ടിക്കറ്റുമായി എത്താൻ വൈകിയതെന്ന് പ്രദീപും രമേശനും വ്യക്തമാക്കി. സമ്മാനത്തുക പങ്കിട്ടെടുക്കാനാണ് തീരുമാനം. ഒട്ടേറെ ബാധ്യതകൾ ഉണ്ട്. അത് തീർക്കണം. സമ്മാനം കിട്ടിയതിന് ഈശ്വരനോട് നന്ദി പറയുന്നതായും ഇരുവരും പറഞ്ഞു.

Related Articles

Latest Articles